---
title: "സീമാ ബിശ്വാസ് അഭിനയിക്കുന്ന മലയാള ചിത്രം 'ഇടം' ഒടിടി റിലീസിന്"
english_title: "Malayalam movie 'Idam' starring Seema Biswas has been released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3236/malayalam-movie-idam-starring-seema-biswas-has-been-released"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6134627b2f18f_idam.jpg"
keywords: []
---

# സീമാ ബിശ്വാസ് അഭിനയിക്കുന്ന മലയാള ചിത്രം 'ഇടം' ഒടിടി റിലീസിന്

> **Lead Summary:** സീമാ ബിശ്വാസ് അഭിനയിക്കുന്ന മലയാള ചിത്രം 'ഇടം' ഒടിടി റിലീസിന്. ജയാ ജോസ് രാജാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. വാര്‍ദ്ധക്യത്തിന്റെ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ മക്കള്‍ ഒറ്റപ്പെടുത്തിയ ഒരു അമ്മയുടെ കഥയാണ് ചിത്രം സംസാരിക്കുന്നത്.സീമാ ബിശ്വാസാണ് ചിത്രത്തില്‍ അമ്മയുടെ കഥാപത്രത്തില്‍ എത്തുന്നത്. ബാല്യകാല സഖി, ശാന്തം എന്നി ചിത്രങ്ങള്‍ക്കു ശേഷം സീമാ ബിശ്വാസ് അഭിനയിക്കുന്ന മലയാള ചിത്രമാണ്‌ ഇടം. സെപ്റ്റംബര്‍ 4 മുതല്‍ നീസ്ട്രിമില്‍ ചിത്രം പ്രദര്‍ശനം തുടങ്ങി.

## Article Content

സീമാ ബിശ്വാസ് അഭിനയിക്കുന്ന മലയാള ചിത്രം 'ഇടം' ഒടിടി റിലീസിന്. ജയാ ജോസ് രാജാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. വാര്‍ദ്ധക്യത്തിന്റെ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ മക്കള്‍ ഒറ്റപ്പെടുത്തിയ ഒരു അമ്മയുടെ കഥയാണ് ചിത്രം സംസാരിക്കുന്നത്.സീമാ ബിശ്വാസാണ് ചിത്രത്തില്‍ അമ്മയുടെ കഥാപത്രത്തില്‍ എത്തുന്നത്. ബാല്യകാല സഖി, ശാന്തം എന്നി ചിത്രങ്ങള്‍ക്കു ശേഷം സീമാ ബിശ്വാസ് അഭിനയിക്കുന്ന മലയാള ചിത്രമാണ്‌ ഇടം. സെപ്റ്റംബര്‍ 4 മുതല്‍ നീസ്ട്രിമില്‍ ചിത്രം പ്രദര്‍ശനം തുടങ്ങി.

ഹരീഷ് പേരടി, അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബോധി അക്കാദമി നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രതാപ് പി.നായരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നത്.

അതോടൊപ്പം ഹരീഷ് ഉത്തമന്‍ ക്രേന്ദ കഥാപാത്രത്തില്‍ എത്തിയ 'അശ്വാമിത്ര' നീസ്ട്രിമില്‍ പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. എര്‍ത്ത്‌ലിംഗ് കൗശല്യയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അച്ഛന്റെ മരണത്തോടെ സംസാരശേഷി നഷ്ടപ്പെടുന്ന ആറ് വയസുകാരി മിത്രയുടെയും.അവളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന സ്പീച്ച് തെറാപ്പിസ്റ്റായ അരുണിന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

### Related Links & Sources
- [Original Story Source](https://moviemax.in/news/3236/malayalam-movie-idam-starring-seema-biswas-has-been-released)