---
title: " അദ്ദേഹത്തിന്റെ വാമപ്പാണ് എന്റെ മുഴുവന്‍ വര്‍ക്കൗട്ടും -കല്യാണി പ്രിയദര്‍ശന്‍"
english_title: "His left hand is my entire workout - Kalyani Priyadarshan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3234/his-left-hand-is-my-entire-workout-kalyani-priyadarshan"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/613351e7b2d8c_kalyani.jpg"
keywords: []
---

#  അദ്ദേഹത്തിന്റെ വാമപ്പാണ് എന്റെ മുഴുവന്‍ വര്‍ക്കൗട്ടും -കല്യാണി പ്രിയദര്‍ശന്‍

> **Lead Summary:** അമ്മയെപ്പോലെ അഭിനയവഴി തെരഞ്ഞെടുത്ത് സിനിമാകുടുംബത്തില്‍ നിന്നുമെത്തി താരമായി മാറിയ താരപുത്രിയാണ് കല്യാണ് പ്രിയദര്‍ശന്‍.മകള്‍ അഭിനയം തിരഞ്ഞെടുത്തപ്പോള്‍ ക്യാമറയ്ക്ക് പിന്നിലെ കാര്യങ്ങളിലായിരുന്നു മകന് താല്‍പര്യം. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ അച്ഛനും മക്കളും ഒരുമിക്കുകയാണ്. മകളും മകനും ആദ്യമായി ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ സന്തോഷം പ്രിയദര്‍ശന്‍ പങ്കുവെച്ചിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായാണ് കല്യാണി മലയാളത്തില്‍ അരങ്ങേറിയത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളില്‍ കല്യാണ് അഭിനയിക്കുന്നുണ്ട്.

## Article Content

അമ്മയെപ്പോലെ അഭിനയവഴി തെരഞ്ഞെടുത്ത് സിനിമാകുടുംബത്തില്‍ നിന്നുമെത്തി താരമായി മാറിയ താരപുത്രിയാണ് കല്യാണ് പ്രിയദര്‍ശന്‍.മകള്‍ അഭിനയം തിരഞ്ഞെടുത്തപ്പോള്‍ ക്യാമറയ്ക്ക് പിന്നിലെ കാര്യങ്ങളിലായിരുന്നു മകന് താല്‍പര്യം. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ അച്ഛനും മക്കളും ഒരുമിക്കുകയാണ്. മകളും മകനും ആദ്യമായി ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ സന്തോഷം പ്രിയദര്‍ശന്‍ പങ്കുവെച്ചിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായാണ് കല്യാണി മലയാളത്തില്‍ അരങ്ങേറിയത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളില്‍ കല്യാണ് അഭിനയിക്കുന്നുണ്ട്.

മോഹന്‍ലാലിനൊപ്പം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടയിലെ ചിത്രം പങ്കുവെച്ചും കല്യാണി എത്തിയിരുന്നു. അതീവ സന്തോഷത്തോടെയായിരുന്നു ഇരുവരും ഫോട്ടോയ്ക്കായി പോസ് ചെയ്തത്. അദ്ദേഹത്തിന്റെ വാമപ്പാണ് എന്റെ മുഴുവന്‍ വര്‍ക്കൗട്ടും എന്നായിരുന്നു ഫോട്ടോയുടെ ക്യാപ്ഷന്‍. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. തിരക്കുകള്‍ക്കിടയിലും വര്‍ക്കൗട്ട് മുടക്കാറില്ല മോഹന്‍ലാല്‍. ആ ശീലം തന്നെയാണ് ഇപ്പോഴും താന്‍ ഫോളോ ചെയ്യുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഫോട്ടോയുടെ ക്യാപ്ഷന്‍ പൊളിച്ചുവെന്നുള്ള കമന്റും ചിത്രത്തിന് കീഴിലുണ്ട്. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതിന് ശേഷമായാണ് കല്യാണി അഭിനയത്തില്‍ തുടക്കം കുറിച്ചത്. മകള്‍ അഭിനയിക്കുന്നത് ആദ്യമായി കണ്ടപ്പോള്‍ മനസ്സില്‍ ആശങ്കയായിരുന്നുവെന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്. അച്ഛന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്കും ടെന്‍ഷനുണ്ടായിരുന്നുവെന്ന് കല്യാണി പറഞ്ഞിരുന്നു. കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, അനി ശശി, സിദ്ധാര്‍ത്ഥ് തുടങ്ങിയവരും മരക്കാറില്‍ പ്രവര്‍ത്തിച്ചിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/3234/his-left-hand-is-my-entire-workout-kalyani-priyadarshan)