---
title: "സംയുക്ത വര്‍മ തിരിച്ചുവരുമോ? ചിരിപ്പിച്ച് മറുപടിയുമായി ബിജു മേനോൻ"
english_title: "Biju Menon's answer to the question whether Samyuktha Verma will return is being discussed."
publisher: "moviemax.in"
canonical_url: "https://moviemax.in/news/32337/biju-menons-answer-to-the-question-whether-samyuktha-verma-will-return-is-being-discussed"
published_at: "2022-03-17T16:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623314da4c90c_samyuktha.jpg"
keywords: []
---

# സംയുക്ത വര്‍മ തിരിച്ചുവരുമോ? ചിരിപ്പിച്ച് മറുപടിയുമായി ബിജു മേനോൻ

> **Lead Summary:** ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു സംയുക്ത വര്‍മ. സംയുക്ത വര്‍മ സിനിമയിലേക്ക് എന്ന് മടങ്ങിവരും എന്ന ചോദ്യം ചിലപ്പോഴൊക്കെ ആരാധകരില്‍ നിന്ന് വരാറുണ്ട്. സംയുക്ത വര്‍മ വിവാഹശേഷമാണ് സിനിമയില്‍ നിന്ന് മാറിനിന്നത്.

## Article Content

ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു സംയുക്ത വര്‍മ. സംയുക്ത വര്‍മ സിനിമയിലേക്ക് എന്ന് മടങ്ങിവരും എന്ന ചോദ്യം ചിലപ്പോഴൊക്കെ ആരാധകരില്‍ നിന്ന് വരാറുണ്ട്. സംയുക്ത വര്‍മ വിവാഹശേഷമാണ് സിനിമയില്‍ നിന്ന് മാറിനിന്നത്.

സംയുക്ത വര്‍മ തിരിച്ചു വരുമോ എന്ന ചോദ്യത്തിന് ബിജു മേനോൻ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 'ലളിതം സുന്ദരം' എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ച് വിശേഷങ്ങള്‍ സംസാരിക്കവേയാണ് സംയുക്താ മേനോനെ കുറിച്ചും ചോദ്യം വന്നത്.

സംയുക്ത വര്‍മയുടെ തിരിച്ചു വരവിനെ കുറിച്ചുള്ള ചോദ്യം താൻ പ്രതീക്ഷിച്ചതാണെന്ന് വ്യക്തമാക്കിയായിരുന്നു ബിജു മേനോന്റെ മറുപടി. 'ലളിതം സുന്ദരം' സിനിമയിലെ നായിക മഞ്‍ജു വാര്യരും വാര്‍ത്ത സമ്മേളനത്തിനുണ്ടായിരുന്നു.

മഞ്‍ജു ചേച്ചിയുടെ പ്രിയപ്പെട്ട കൂട്ടുകാരി സംയുക്ത വര്‍മ എന്ന് ഒരാള്‍ ചോദിച്ചുതുടങ്ങിയപ്പോഴേ ചിരിയോടെ ബിജു മേനോൻ ഇടപെട്ടു.ഞാനത് പ്രതീക്ഷിക്കുകയായിരുന്നു.

തിരിച്ചുവരാൻ അവള്‍ എവിടെ പോയി എന്നായിരുന്നു ബിജു മേനോന്റെ തമാശ കലര്‍ന്ന മറുപടി. ഞങ്ങള്‍ക്ക് കുടുംബകാര്യങ്ങളില്ലേ. രണ്ടുപേരും കൂടി സിനിമയില്‍ വര്‍ക്ക് ചെയ്‍താല്‍ മോന്റെ കാര്യം ആര് നോക്കും. അങ്ങനെയേ ഞങ്ങള്‍ക്ക് ചെയ്യാൻ പറ്റുകയുള്ളൂ ഇപ്പോള്‍.

അവള്‍ക്ക് അഭിനയിക്കണമെങ്കില്‍ അഭിനയിക്കാമെന്നും ബിജു മേനോൻ പറഞ്ഞു. സിനിമയിലേക്ക് തിരിച്ചുവരുന്നില്ല എന്നത് സംയുക്തയുടെ തന്നെ തീരുമാനമാണെന്ന് തനിക്ക് അറിയാമെന്ന് മഞ്‍ജു വാര്യരും പറഞ്ഞു. മഞ്‍ജു വാര്യരുടെ സഹോദരൻ മധു വാര്യരാണ് 'ലളിതം സുന്ദരം' സംവിധാനം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/32337/biju-menons-answer-to-the-question-whether-samyuktha-verma-will-return-is-being-discussed)