---
title: " 'ശര്‍മാജി നംകീൻ' ട്രെയിലര്‍ പുറത്ത് "
english_title: "'Sharmaji Nangeen' trailer out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/32331/sharmaji-nangeen-trailer-out"
published_at: "2022-03-17T15:57:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62330dc25a7fa_sharmaji.jpg"
keywords: []
---

#  'ശര്‍മാജി നംകീൻ' ട്രെയിലര്‍ പുറത്ത് 

> **Lead Summary:** ഋഷി കപൂര്‍ ചിത്രം 'ശര്‍മാജി നംകീൻ' പ്രദര്‍ശനത്തിന് തയ്യാറായിരിക്കുകയാണ്. ഋഷി കപൂറിന്റെ മരണ ശേഷമെത്തുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ഹിതേഷ് ഭാട്യ ആണ്. സുപ്രതിക സെനുമായി ചേര്‍ന്ന് ഹിതേഷ് ഭാട്യ തിരക്കഥ എഴുതിയിരിക്കുന്നു. 'ശര്‍മാജി നംകീൻ' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

## Article Content

ഋഷി കപൂര്‍ ചിത്രം 'ശര്‍മാജി നംകീൻ' പ്രദര്‍ശനത്തിന് തയ്യാറായിരിക്കുകയാണ്. ഋഷി കപൂറിന്റെ മരണ ശേഷമെത്തുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ഹിതേഷ് ഭാട്യ ആണ്. സുപ്രതിക സെനുമായി ചേര്‍ന്ന് ഹിതേഷ് ഭാട്യ തിരക്കഥ എഴുതിയിരിക്കുന്നു. 'ശര്‍മാജി നംകീൻ' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

ഋഷി കപൂറിന്റെ മരണ ശേഷം പരേഷ് റാവലായിരുന്നു 'ശര്‍മാജി നംകീൻ' പൂര്‍ത്തീകരിച്ചത്. ജൂഹി ചൗള, സുഹൈല്‍ നയ്യാര്‍, ഇഷാ തല്‍വാര്‍. ഷീബ ചദ്ധ, അയേഷ റാസ, സതിഷ് കൗശിക്, പര്‍മീത് സേതി, താരുക് റെയ്‍ന തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

പിയുഷ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ബോധാദിത്യ ബാനര്‍ജിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. മാര്‍ച്ച് 31നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് കാണാനാകുക.

ഋഷി കപൂര്‍ ചിത്രം വളരെ നേരത്തെ റിലീസ് പ്രഖ്യാപിച്ചതായിരുന്നു. രാജ്യം മൊത്തം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവയ്‍ക്കേണ്ടി വന്നതും ഋഷി കപൂര്‍ മരണപ്പെടുകയും ചെയ്‍ത സാഹചര്യങ്ങളിലാണ് റിലീസ് വൈകിയത്.

ഋഷി കപൂര്‍ ചെയ്യാൻ സിനിമയില്‍ ബാക്കിവെച്ച രംഗങ്ങളില്‍ അതേ കഥാപാത്രമായി പരേഷ് റാവല്‍ എത്തുകയായിരുന്നു. വെല്ലുവിളികള്‍ അതിജീവിച്ചാണ് ഒടുവില്‍ ചിത്രം പൂര്‍ത്തിയാക്കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/32331/sharmaji-nangeen-trailer-out)