(moviemax.in) കഴിഞ്ഞ ദിവസം ഉറ്റ സുഹൃത്തുക്കളായ അനുവും ആദിലയും നൂറയും തമ്മിൽ ഭക്ഷണത്തിന്റെ പേരിൽ നടന്ന അടിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ച വിഷയം. ചോറ് വിളമ്പുന്ന സമയത്ത് സാബുമാൻ കറി ചോദിച്ചപ്പോൾ കൊടുക്കാൻ അനു തയ്യാറാവാതിരുന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കർമ്മ ഇപ്പോൾ അപ്പപ്പോൾ തന്നെ കിട്ടും. കാത്തിരിക്കേണ്ട ആവശ്യമില്ല. തിരിഞ്ഞ് തിരിഞ്ഞ് വന്നോളും.
പട്ട ഗേൾസ് കഴിഞ്ഞ ആഴ്ച ആര്യനും നെവിനും അക്ബറിനും എതിരെ അടിച്ച അടി എൺപത്തിയേഴാം എപ്പിസോഡിൽ അത് തമ്മിലടിയായി തിരിച്ച് പൊട്ടി. ഇതോടെ എല്ലാവർക്കും മനസിലായി കാണും കഴിഞ്ഞ ആഴ്ച അത്രയേറെ പ്രശ്നങ്ങളുണ്ടാവാൻ കാരണമായ വ്യക്തി ആരാണെന്ന്. കഴിഞ്ഞ ആഴ്ച പ്രശ്നമുണ്ടാക്കിയ അതേ രക്തരക്ഷസ്... അനുമോളാണ് ഈ ആഴ്ചയിലും പ്രശ്നമുണ്ടാക്കിയിരിക്കുന്നത്. അനുമോൾ ഈ ആഴ്ച എക്സ്പോസായി.

പണിയെടുക്കില്ല. പണിയെടുക്കാൻ തുടങ്ങി കഴിഞ്ഞാൽ തമ്പുരാട്ടിയാണ്. അനുമോൾ ഭക്ഷണമുണ്ടാക്കാൻ കയറി കഴിയുമ്പോൾ നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?. മനസമാധാനമായി ആർക്കും ഭക്ഷണം കഴിക്കാൻ പറ്റില്ല. കൊടുക്കില്ല. ഉണ്ടാക്കിയാൽ മാത്രം പോരല്ലോ. കൊടുക്കാനും കഴിവുവേണ്ടേ. എത്ര നന്നായി ഭക്ഷണം ഉണ്ടാക്കിയാലും കൊടുക്കാൻ നേരത്ത് ഇന്നാ നായേ കഴിച്ചോവെന്ന് പറഞ്ഞ് കൊടുത്താൽ എങ്ങനെയുണ്ടാകും? അടികിട്ടില്ലേ?.
സെയിം ഇത് തന്നെയാണ് അനുമോളുടെ വിഷയം. ഈ സീസണിലാണ് ഫുഡ്ഡിന് വേണ്ടി അടിയാക്കുന്ന ആൾക്കാരെ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത്. ഭക്ഷണത്തിന്റെ പേരിലാണ് തല്ല്. ഫുഡ് ഉണ്ടാക്കുക... തല്ലുണ്ടാക്കുക എന്നതാണ് ഇപ്പോൾ മത്സരാർത്ഥികളുടെ രീതി. ഇത്തിരിയെ ഉണ്ടാക്കിയുള്ളുവെങ്കിലും മനസ് നിറഞ്ഞ് വിളമ്പാൻ കഴിയണം.
അനുമോളുടെ കാര്യത്തിൽ അതൊന്നുമില്ല. എല്ലാത്തിന്റേയും ക്രെഡിറ്റ് വേണമെന്ന രീതിയാണ്. എല്ലാത്തിലും കയ്യിട്ട് വാരണം. അതിനാണ് ആദില ഇന്ന് തടയിട്ടത്. ആദില സ്കോർ ചെയ്തു. ഒരാൾ എത്ര ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാൻ അനുമോൾ ആരാണ്. അടുക്കളയിൽ അനുവിന് നൂറ് സ്റ്റാന്റ്. അപ്പപ്പോൾ മാറ്റി പറയും. കഴിഞ്ഞ ആഴ്ച ആ മൂന്ന് ചെക്കന്മാരെ ചക്രശ്വാസം വലിപ്പിച്ചത് അനുവാണ്. അനീഷ് ഇപ്പോൾ അനുവിന്റെ ട്രാപ്പിലാണ്. രക്ഷകൻ റോളാണ് അനീഷിന്. അനീഷ് എക്സ്പോസായി.
biggboss malayalam saikrishna secret agent latest video about anumol double stand



































