'നന്ദനം' എന്ന മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരമാണ് നവ്യ നായർ . ബാലാമണി എന്ന് കേൾക്കുമ്പോൾ തന്നെ നവ്യ നായരുടെ മുഖമാണ് ആദ്യം തന്നെ മനസ്സിലേക്ക് എത്തുക . നല്ല നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച താരം കൂടിയാണ് .
വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറി നിന്ന നവ്യ ഇപ്പോള്‍ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. താരത്തിന്റെ മടങ്ങി വരവിനായി കാത്തിരിക്കുകയായിരുന്നു താരത്തിന്റെ ആരാധകർ . ഇനിയും നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താനെന്ന് നേരത്തെ നടി പറഞ്ഞിരുന്നു.

ഇപ്പോള്‍ അഭിമുഖത്തിനിടെ നവ്യ പറഞ്ഞ വാക്കുകള്‍ ആണ് വൈറല്‍ ആവുന്നത്. ഒരു സമയത്ത് നവ്യയുടെ വിവാഹമോചന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് അഭിമുഖത്തില്‍ നവ്യ പറയുന്നുണ്ട്.
സമൂഹമാധ്യമങ്ങളുടെ നിലനില്‍പ്പിന്റെ ഭാഗമായി പുറത്തു വരുന്നതാണ് വിവാഹമോചന വാര്‍ത്തകള്‍. കൗതുകമുള്ള ഒരു വാര്‍ത്ത ആയതുകൊണ്ട് കൂടുതല്‍ പേരും അത് കാണുമെന്നും നവ്യ പറയുന്നു. നേരത്തെ മകന്റെ പിറന്നാളിന് ഇട്ട ചിത്രങ്ങളില്‍ ഭര്‍ത്താവ് ഉണ്ടായിരുന്നില്ല.

ഈ ചിത്രങ്ങള്‍ ചേര്‍ത്ത് വെച്ച് കൊണ്ടാണ് വിവാഹമോചന വാര്‍ത്ത പുറത്തുവന്നത്. വാര്‍ത്തയ്ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ എന്ന നിലയില്‍ മാത്രമേ ഈ കാര്യങ്ങളെ താന്‍ കാണുന്നുള്ളൂ എന്ന് നവ്യ പറയുന്നു.
എന്നെ മോശക്കാരി ആക്കാന്‍ വേണ്ടിയാണ് വാര്‍ത്തകള്‍ ഇടുന്നത് എന്ന് , കരുതുന്നില്ലെന്നും താരം പറയുന്നു. ഇതിനിടെ തന്റെ പ്രണയത്തെക്കുറിച്ച് നടി പറഞ്ഞു. തനിക്ക് പ്രണയമുണ്ടായിരുന്നു എന്നുപറയുന്നതില്‍ മടിയൊന്നും ഇല്ല. അനശ്വരമായ ഒറ്റ പ്രണയം കൊണ്ട് ജീവിച്ചതില്‍ കാഞ്ചനമാല മാത്രമേ കാണൂ എന്നും താരം പറഞ്ഞു.
Content Highlight: Now Navya Nair's new interview is going viral.


































