---
title: "ഗ്ലാമർ ലുക്കിൽ പുത്തൻ ചിത്രങ്ങളുമായി സീതു ലക്ഷ്മി"
english_title: "Photos shared by Seethu Lakshmi on Holy Glamor Look are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/32297/photos-shared-by-seethu-lakshmi-on-holy-glamor-look-are-going-viral"
published_at: "2022-03-17T14:04:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6232f334c6df8_viral.jpg"
keywords: []
---

# ഗ്ലാമർ ലുക്കിൽ പുത്തൻ ചിത്രങ്ങളുമായി സീതു ലക്ഷ്മി

> **Lead Summary:** വ്യത്യസ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പ്രേക്ഷകരുടെ ഇഷ്ട നടിയും മോഡലുമാണ് സീതു ലക്ഷ്മി. സമൂഹ മാധ്യമങ്ങളിൽ ലക്ഷകണ്ണക്കിന് ആരാധകരുള്ള സീതു പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുണ്ട്.

## Article Content

വ്യത്യസ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പ്രേക്ഷകരുടെ ഇഷ്ട നടിയും മോഡലുമാണ് സീതു ലക്ഷ്മി. സമൂഹ മാധ്യമങ്ങളിൽ ലക്ഷകണ്ണക്കിന് ആരാധകരുള്ള സീതു പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുണ്ട്.

വിഷുകാലത്ത് നടത്തിയ ഒരു ഫോട്ടോ ഷൂട്ട് ചിത്രങ്ങളിലൂടെയാണ് ഈ കൊച്ചികാരി സീതു ലക്ഷ്മി വൈറൽ താരമായി മാറുന്നത്. കണികൊന്ന കൊണ്ട് ശരീരം മറച്ച് ഗ്ലാമർ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപെട്ടത്. ചിത്രങ്ങൾ വൈറലാകുന്നതിനോടപ്പം വലിയ രീതിയിൽ വിവാദവുമായിരുന്നു. 

ഗ്ലാമർലുക്കിൽ പ്രത്യക്ഷപെടുന്ന മോഡലുകൾ എല്ലാം പണത്തിന് വേണ്ടി തുണിഊരുന്നവരല്ല എന്ന് ശക്തമായ ഭാഷയിലാണ് സീതു പറഞ്ഞത്. താൻ ഒരിക്കലും കണികൊന്നയെ അപമാനിച്ചിട്ടില്ല എന്നും.

നമ്മൾ നടക്കുന്ന വഴിയിൽ കണികൊന്ന വീണാൽ അത് എല്ലാവരും ചവിട്ടുന്നില്ലേ അത് ആ പുഷ്പത്തെ അപമാനിക്കൽ അല്ലേ എന്നും സീതു ചോദിക്കുന്നു. ഇന്ന് മോഡൽ എന്നതിലുപരി തിരക്കേറിയ നായികയായി സീതു മാറികഴിഞ്ഞു.

നിരവധി ചിത്രങ്ങളിലും പരമ്പരകളിലുമെല്ലാം സീതു ശക്തമായ കഥാപാത്രങ്ങൾ അവതരപ്പിച്ചു കഴിഞ്ഞു. സീതു വിന്റെ ഏറ്റവും പുതിയ കിടുക്കാച്ചി ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. ഹോളി തീമിൽ ഗ്ലാമർ ലുക്കിലാണ് സീതു ചിത്രങ്ങളിൽ പ്രത്യക്ഷ പെടുന്നത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/32297/photos-shared-by-seethu-lakshmi-on-holy-glamor-look-are-going-viral)