---
title: ""റേസ് , റിലീജിയന്‍, റീട്രിബ്യൂഷന്‍ ''-അനൂപ് മേനോനും പ്രകാശ് രാജും ഒന്നിക്കുന്ന ചിത്രം 'വരാൽ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ "
english_title: ""Race, Religion, Retribution" - Anoop Menon and Prakash Raj team up for 'Varal'; First Look Poster"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3229/race-religion-retribution-anoop-menon-and-prakash-raj-team-up-for-varal-first-look-poster"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/613321efed04b_varaal.jpg"
keywords: []
---

# "റേസ് , റിലീജിയന്‍, റീട്രിബ്യൂഷന്‍ ''-അനൂപ് മേനോനും പ്രകാശ് രാജും ഒന്നിക്കുന്ന ചിത്രം 'വരാൽ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ 

> **Lead Summary:** അനൂപ് മേനോന്‍, പ്രകാശ് രാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കണ്ണന്‍ താമരക്കുളത്തിന്‍റെ പുതിയ സിനിമയ്ക്ക് 'വരാല്‍' എന്നു പേരിട്ടു. മോഹന്‍ലാല്‍, ജയസൂര്യ, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ജോജു ജോര്‍ജ് എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ റിലീസ് ചെയ്തത്. അനൂപ് മേനോന്‍ തിരക്കഥ എഴുതുന്ന സിനിമയുടെ നിര്‍മ്മിക്കുന്നത് ടൈം ആഡ്സ് എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറില്‍ പി.എ സെബാസ്റ്റ്യന്‍ ആണ്.

## Article Content

അനൂപ് മേനോന്‍, പ്രകാശ് രാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കണ്ണന്‍ താമരക്കുളത്തിന്‍റെ പുതിയ സിനിമയ്ക്ക് 'വരാല്‍' എന്നു പേരിട്ടു. മോഹന്‍ലാല്‍, ജയസൂര്യ, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ജോജു ജോര്‍ജ് എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ റിലീസ് ചെയ്തത്. അനൂപ് മേനോന്‍ തിരക്കഥ എഴുതുന്ന സിനിമയുടെ നിര്‍മ്മിക്കുന്നത് ടൈം ആഡ്സ് എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറില്‍ പി.എ സെബാസ്റ്റ്യന്‍ ആണ്.

> "റേസ് , റിലീജിയന്‍, റീട്രിബ്യൂഷന്‍ '' എന്ന ഹാഷ് ടാഗോഡു കൂടിയുള്ള ചിത്രത്തിന്‍റെ പോസ്റ്ററില്‍ നിന്ന് വളരെ നിഗൂഡതകള്‍ നിറഞ്ഞ സിനിമ ആയിരിക്കുമെന്നാണ് മനസിലാക്കാനാവുന്നത്. "വർഗം , മതം , ശിക്ഷ"കുറച്ചധികം രാഷ്ട്രിയവും അതിനപ്പുറം ത്രില്ലും അതാണ് "വരാൽ'' എന്ന് അണിയറ പ്രവർത്തകരും പറയുന്നു. ഇതൊരു വേറിട്ട ഒരു സിനിമയായിരിക്കുമെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3229/race-religion-retribution-anoop-menon-and-prakash-raj-team-up-for-varal-first-look-poster)