---
title: "കുറ്റവും ശിക്ഷയും' സിനിമയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍"
english_title: "Activists release trailer for 'Crime and Punishment'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3228/activists-release-trailer-for-crime-and-punishment"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61331ef843af8_kuttam2.jpg"
keywords: []
---

# കുറ്റവും ശിക്ഷയും' സിനിമയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

> **Lead Summary:** കുറ്റവും ശിക്ഷയും' സിനിമയുടെ ട്രെയ്‌ലര്‍ 123 MUSIX-ലൂടെ പുറത്തുവിട്ടു. സിനിമയുടെ ഒഫീഷ്യല്‍ പേജിലും, ആസിഫ് അലി , ഷറഫുദീന്‍, സണ്ണി വെയ്ന്‍, അലെന്‍സിയര്‍ ലോപ്പസ്, സെന്തില്‍ കൃഷ്ണ തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയുമാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്. രാജീവ് രവിയും ആസിഫ് അലിയും ഒന്നിക്കുന്ന ഈ പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. കാസര്‍ഗോഡ് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

## Article Content

കുറ്റവും ശിക്ഷയും' സിനിമയുടെ ട്രെയ്‌ലര്‍ 123 MUSIX-ലൂടെ പുറത്തുവിട്ടു. സിനിമയുടെ ഒഫീഷ്യല്‍ പേജിലും, ആസിഫ് അലി , ഷറഫുദീന്‍, സണ്ണി വെയ്ന്‍, അലെന്‍സിയര്‍ ലോപ്പസ്, സെന്തില്‍ കൃഷ്ണ തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയുമാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്. രാജീവ് രവിയും ആസിഫ് അലിയും ഒന്നിക്കുന്ന ഈ പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. കാസര്‍ഗോഡ് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3228/activists-release-trailer-for-crime-and-punishment)