---
title: "അക്കാര്യം എടുത്ത് പറയേണ്ട എന്ന പരസ്പര ധാരണയിലാണ് ഞാനും ബിജു ചേട്ടനും: മഞ്ജു വാര്യര്‍"
english_title: "Manju Warrier's words about Biju Menon go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/32279/manju-warriers-words-about-biju-menon-go-viral"
published_at: "2022-03-17T12:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6232e27f9ccf3_manju.jpg"
keywords: []
---

# അക്കാര്യം എടുത്ത് പറയേണ്ട എന്ന പരസ്പര ധാരണയിലാണ് ഞാനും ബിജു ചേട്ടനും: മഞ്ജു വാര്യര്‍

> **Lead Summary:** ലളിതം സുന്ദരം സെറ്റില്‍ വച്ച് ബിജു മേനോനെ കണ്ടപ്പോള്‍ തലേദിവസം ഒന്നിച്ച് അഭിനയിച്ചതു പോലെയാണ് തോന്നിയതെന്ന് നടി മഞ്ജു വാര്യര്‍. പത്രം, കണ്ണെഴുതിപ്പൊട്ടും തൊട്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഞ്ജുവും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് ലളിതം സുന്ദരം.

## Article Content

ലളിതം സുന്ദരം സെറ്റില്‍ വച്ച് ബിജു മേനോനെ കണ്ടപ്പോള്‍ തലേദിവസം ഒന്നിച്ച് അഭിനയിച്ചതു പോലെയാണ് തോന്നിയതെന്ന് നടി മഞ്ജു വാര്യര്‍. പത്രം, കണ്ണെഴുതിപ്പൊട്ടും തൊട്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഞ്ജുവും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് ലളിതം സുന്ദരം.

ഇരുപതില്‍ അധികം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തങ്ങള്‍ ഒന്നിച്ചൊരു സിനിമ ചെയ്യുന്നത്. അത് അധികം പറയാത്തത് അത്ര അധികം വര്‍ഷങ്ങളായി എന്ന് പറയേണ്ട എന്ന പരസ്പര ധാരണയിലാണ്. കണ്ണെഴുതിപ്പൊട്ടും തൊട്ടിന് ശേഷമാണ് പത്രം ഷൂട്ട് ചെയ്തത്.

പക്ഷേ പത്രമാണ് ആദ്യം ഇറങ്ങിയത്. അതുകൊണ്ട് തന്നെ രണ്ട് സിനിമയുടെ പേരും ഒന്നിച്ചു പറയാം. അതിലാണ് ബിജു ചേട്ടനുമായി ഒടുവില്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തത്. അത് കഴിഞ്ഞിട്ട് പിന്നെ ലളിതം സുന്ദരത്തിലാണ്. സെറ്റില്‍ ബിജു ചേട്ടനെ കണ്ട് ഗുഡ് മോണിങ് എന്ന് പറഞ്ഞപ്പോള്‍ തലേ ദിവസം പത്രത്തില്‍ അഭിനയിച്ചു വന്നപോലെയായിരുന്നു തോന്നിയത്.

തങ്ങള്‍ ഇടയ്ക്ക് വല്ലപ്പോഴും കാണാറുണ്ടായിരുന്നെങ്കിലും വര്‍ക്ക് ചെയ്യുന്ന ഒരു ഇക്വേഷനില്‍ വന്നപ്പോള്‍ തലേ ദിവസം അഭിനയിച്ച് റൂമില്‍ പോയി പിറ്റേ ദിവസം വന്നപോലെയാണ് തോന്നിയത്.

ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നതെന്ന് ഇപ്പോഴും തോന്നുന്നില്ല. ഫ്രഷ്നെസും കംഫര്‍ട്ട് ലെവലും എല്ലാം അതുപോലെ തന്നെയാണ് തോന്നിയത് എന്നാണ് മഞ്ജു വാര്യര്‍ പ്രതികരിച്ചത്. മാര്‍ച്ച് 18ന് ഡിസ്‌നിപ്ലസ് ഹോട്‌സ്റ്റാറിലാണ് സിനിമ റിലീസ് ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/32279/manju-warriers-words-about-biju-menon-go-viral)