---
title: "സുരേഷ് ഗോപി നായകനാകുന്ന 'കാവലി'ന് യുഎ സര്‍ട്ടിഫിക്കറ്റ് "
english_title: "UA Certificate for 'Kavali' starring Suresh Gopi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3227/ua-certificate-for-kavali-starring-suresh-gopi"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6133199594449_kaaval2.jpg"
keywords: []
---

# സുരേഷ് ഗോപി നായകനാകുന്ന 'കാവലി'ന് യുഎ സര്‍ട്ടിഫിക്കറ്റ് 

> **Lead Summary:** സുരേഷ് ഗോപി നായകനാകുന്ന 'കാവലി'ന് യുഎ സര്‍ട്ടിഫിക്കറ്റ്. ഒരു സീൻ പോലും കട്ടില്ലാതെയാണ് ചിത്രമെത്തുന്നതെന്നാണ് അണിയറപ്രവ‍ർത്തകർ അറിയിച്ചിരിക്കുന്നത്. തീപാറുന്ന സംഭാഷണ ശകലങ്ങളും ദൃശ്യങ്ങളുമായെത്തിയ 'കാവലി'ന്‍റെ ട്രെയിലർ കഴിഞ്ഞ മാസം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഗുഡ്‌വില്‍ എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ച് നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്നതാണ് സിനിമ. നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടെയ്ല്‍ എന്‍ഡ് എഴുതുന്നത് രണ്‍ജി പണിക്കറാണ്.

## Article Content

സുരേഷ് ഗോപി നായകനാകുന്ന 'കാവലി'ന് യുഎ സര്‍ട്ടിഫിക്കറ്റ്. ഒരു സീൻ പോലും കട്ടില്ലാതെയാണ് ചിത്രമെത്തുന്നതെന്നാണ് അണിയറപ്രവ‍ർത്തകർ അറിയിച്ചിരിക്കുന്നത്. തീപാറുന്ന സംഭാഷണ ശകലങ്ങളും ദൃശ്യങ്ങളുമായെത്തിയ 'കാവലി'ന്‍റെ ട്രെയിലർ കഴിഞ്ഞ മാസം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഗുഡ്‌വില്‍ എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ച് നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്നതാണ് സിനിമ. നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടെയ്ല്‍ എന്‍ഡ് എഴുതുന്നത് രണ്‍ജി പണിക്കറാണ്.

സുരേഷ് ഗോപിക്ക് പുറമെ രണ്‍ജി പണിക്കര്‍, പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ് (സയ), ഇവാന്‍ അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മമ്മൂട്ടി നായകനായെത്തിയ ഹിറ്റ് ചിത്രം കസബയ്ക്ക് ശേഷം നിഥിൻ രഞ്ജി പണിക്കര്‍ ഒരുക്കുന്ന സിനിമ കൂടിയാണിത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3227/ua-certificate-for-kavali-starring-suresh-gopi)