---
title: "ഭാവനയുടെ മലയാള സിനിമയ്ക്ക് ആശംസകളുമായി പൃഥ്വിരാജ്"
english_title: "Prithviraj congratulates actress Bhavana on her return to Malayalam cinema."
publisher: "moviemax.in"
canonical_url: "https://moviemax.in/news/32240/prithviraj-congratulates-actress-bhavana-on-her-return-to-malayalam-cinema"
published_at: "2022-03-17T10:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6232bee40de32_bhavana.jpg"
keywords: []
---

# ഭാവനയുടെ മലയാള സിനിമയ്ക്ക് ആശംസകളുമായി പൃഥ്വിരാജ്

> **Lead Summary:** മലയാള സിനിമയിലേക്ക് തിരികെ വരുന്ന നടി ഭാവനയ്ക്ക് ആശംസകളുമായി പൃഥ്വിരാജ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടന്‍ ആശംസകള്‍ പങ്കുവെച്ചത്. ‘ഭാവനയ്ക്കും ഷറഫുദ്ദീനും ആദില്‍ മയ്മാനാഥ് അഷ്റഫിനും എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍’ എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

## Article Content

മലയാള സിനിമയിലേക്ക് തിരികെ വരുന്ന നടി ഭാവനയ്ക്ക് ആശംസകളുമായി പൃഥ്വിരാജ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടന്‍ ആശംസകള്‍ പങ്കുവെച്ചത്. ‘ഭാവനയ്ക്കും ഷറഫുദ്ദീനും ആദില്‍ മയ്മാനാഥ് അഷ്റഫിനും എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍’ എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

ഒപ്പം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ അതിനെതിരെ ആദ്യം പ്രതികരിച്ച താരങ്ങളിലൊരാളായിരുന്നു പൃഥ്വിരാജ്.

മലയാള സിനിമയില്‍ നിന്നും ഇടവേള എടുത്തപ്പോള്‍ തന്നോട് മടങ്ങി വരണമെന്ന് പൃഥ്വിരാജ് ആവശ്യപ്പെട്ടിരുന്നതായി ഭാവന തന്നെ പറഞ്ഞിട്ടുമുണ്ട്.

ആക്രമിക്കപ്പെട്ട് അഞ്ച് വര്‍ഷത്തിന് ശേഷം നേരിട്ട അനുഭവത്തേക്കുറിച്ച് ഭാവന തുറന്നുപറഞ്ഞപ്പോള്‍ അദ്ദേഹം പങ്കുവെക്കുകയും ചെയ്തിരുന്നു.

ഭാവനയുടെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന സിനിമയുടെ പ്രഖ്യാപനം മമ്മൂട്ടിയാണ് സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയത്. ആദില്‍ മയ്മാനാഥ് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റെനീഷ് അബ്ദുള്‍ ഖാദര്‍ ചിത്രം നിര്‍മ്മിക്കും. ഷറഫുദ്ദീനും ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. സഹോദരി-സഹോദര ബന്ധമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.

### Related Links & Sources
- [Original Story Source](https://moviemax.in/news/32240/prithviraj-congratulates-actress-bhavana-on-her-return-to-malayalam-cinema)