---
title: "തനിക്ക് അഭിനയത്തിലേക്ക് മടങ്ങിവരാന്‍ താല്പര്യമുണ്ട്-കനക"
english_title: "Her wants to return to acting - Kanaka"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3224/wants-to-return-to-acting-kanaka"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6131f9a360b4d_kanaka.jpg"
keywords: []
---

# തനിക്ക് അഭിനയത്തിലേക്ക് മടങ്ങിവരാന്‍ താല്പര്യമുണ്ട്-കനക

> **Lead Summary:**  മമ്മൂട്ടി മോഹൻലാൽ, മുകേഷ് അങ്ങനെ മലയാള സിനിമയിലെ മുൻ നിര നായകന്മാർക്കൊപ്പം അഭിനയിച്ച കനക ഇന്നും പ്രിയങ്കരിയാണ് പ്രേക്ഷകർക്ക്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കനക 2003 മുതലാണ് അഭിനയത്തിൽ നിന്നും ഇടവേലാ എടുത്തത്. ഇതിനിടയിൽ കനകയെ സംബന്ധിച്ച പലവിധ വാർത്തകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തനിക്ക് മാനസിക രോഗമുണ്ടെന്ന വാർത്ത പരത്തിയതും സ്വന്തം അച്ഛൻ ദേവദാസ് ആണെന്ന ആരോപണവുമായും കനക രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ തനിക്ക് അഭിനയത്തിലേക്ക് മടങ്ങിവന്നാൽ കൊള്ളാമെന്നു പറയുകയാണ് നടി. തമിഴ് ചാനൽ പുറത്തുവിട്ട വീഡിയോയും കണ്ണകിയുടെ ജീവിത വിശേഷങ്ങളും വായിക്കാം.

## Article Content

 മമ്മൂട്ടി മോഹൻലാൽ, മുകേഷ് അങ്ങനെ മലയാള സിനിമയിലെ മുൻ നിര നായകന്മാർക്കൊപ്പം അഭിനയിച്ച കനക ഇന്നും പ്രിയങ്കരിയാണ് പ്രേക്ഷകർക്ക്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കനക 2003 മുതലാണ് അഭിനയത്തിൽ നിന്നും ഇടവേലാ എടുത്തത്. ഇതിനിടയിൽ കനകയെ സംബന്ധിച്ച പലവിധ വാർത്തകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തനിക്ക് മാനസിക രോഗമുണ്ടെന്ന വാർത്ത പരത്തിയതും സ്വന്തം അച്ഛൻ ദേവദാസ് ആണെന്ന ആരോപണവുമായും കനക രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ തനിക്ക് അഭിനയത്തിലേക്ക് മടങ്ങിവന്നാൽ കൊള്ളാമെന്നു പറയുകയാണ് നടി. തമിഴ് ചാനൽ പുറത്തുവിട്ട വീഡിയോയും കണ്ണകിയുടെ ജീവിത വിശേഷങ്ങളും വായിക്കാം.

1989 ൽ ഇറങ്ങിയ കരകാട്ടക്കാരൻ ആണ് കനകയുടെ ആദ്യ ചിത്രം. ഇതിൽ നായികയായിട്ടാണ് കനക അഭിനയിച്ചത്. ഇതൊരു വിജയ ചിത്രമായിരുന്നു. പക്ഷേ പിന്നീട് കനകയുടെ ചിത്രങ്ങളിൽ കുറെയെണ്ണം ശ്രദ്ധിക്കാതെ പോയെങ്കിലും മലയാളം കനകയേ കൈവെടിഞ്ഞില്ല. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ നായികയായും അല്ലാതെ ഒട്ടേറെ മലയാളചലച്ചിത്രങ്ങളിൽ കനക അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ കനകയുടെ ആദ്യ ചിത്രം ഗോഡ്ഫാദർ ആയിരുന്നു.

ഞാൻ അഭിനയിക്കാൻ തുടങ്ങിയിട്ട് 30,32 വർഷത്തിലേറെയായി. ഇപ്പോൾ എല്ലാം പുതുതായി മാറിയിരിക്കുന്നു, എന്നെ സംബന്ധിക്കുന്നത് എല്ലാം പഴഞ്ചനും എല്ലാം ഇനി കുഞ്ഞുങ്ങൾ പാഠം പടിക്കുന്നതുപോലെ പഠിക്കണം, ഇപ്പോൾ അൻപതുവയസ്സായിട്ടുണ്ട്. എങ്കിലും മനസ്സിലെ ആഗ്രഹങ്ങൾ കൊണ്ട് കാര്യങ്ങൾ വേഗം പഠിക്കാൻ ശ്രമിക്കാം.

എല്ലാം പഠിച്ചു ഞാൻ എത്തുമ്പോൾ അതിനുള്ള വിമർശനവും അറിയിക്കണം. എല്ലാവരോടും ഒപ്പം ഒരു സുഹൃത്തായി ഇരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും, കനക വീഡിയോയിൽ പറയുന്നുണ്ട്. 'അധികം സിനിമകൾ ചെയ്തിട്ടില്ലെങ്കിലും തന്നെ ഇപ്പോഴും ആളുകൾ ഓർത്തിരിക്കുന്നതും അന്വേഷിക്കുന്നതും ദൈവാനുഗ്രഹം കൊണ്ടാണ്',എന്നൊരിക്കൽ കനക പറഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3224/wants-to-return-to-acting-kanaka)