---
title: "എൻ്റെ വയറിനുള്ളിൽ നിന്നും അവൻ കേൾക്കുന്നത് അതാണ്; ചിത്രം വൈറൽ "
english_title: "That's what he hears from inside my stomach; Image is viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/32231/thats-what-he-hears-from-inside-my-stomach-image-is-viral"
published_at: "2022-03-17T08:44:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6232a7ffc5cd4_mrudula.jpg"
keywords: []
---

# എൻ്റെ വയറിനുള്ളിൽ നിന്നും അവൻ കേൾക്കുന്നത് അതാണ്; ചിത്രം വൈറൽ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മൃദുല വിജയ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി പരമ്പരകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മൃദുല ആണ്. കഴിഞ്ഞ വർഷമായിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. സീരിയൽ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന യുവ കൃഷ്ണ ആയിരുന്നു വരൻ.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മൃദുല വിജയ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി പരമ്പരകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മൃദുല ആണ്. കഴിഞ്ഞ വർഷമായിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. സീരിയൽ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന യുവ കൃഷ്ണ ആയിരുന്നു വരൻ.

ഇപ്പോൾ താരം ഗർഭിണിയാണ്. ഉടൻതന്നെ താരം അമ്മയാകും. ഈ അവസരത്തിൽ അഭിനയിച്ചുകൊണ്ടിരുന്ന സീരിയലുകളിൽ നിന്നും താരം പിൻവാങ്ങിയിരിക്കുകയാണ്.

ഇനി പ്രസവത്തിനു ശേഷം മാത്രമായിരിക്കും താരം തിരിച്ചുവരുന്നത്. എത്രയും പെട്ടെന്ന് തന്നെ താരം തിരിച്ചു വരുവാൻ വേണ്ടി പ്രാർത്ഥിക്കുകയാണ് മലയാളികൾ.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നടിയുടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷനേരം കൊണ്ട് ആണ് മലയാളി പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

അതുപോലെതന്നെ ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ അവസാനമായി പങ്കുവെച്ച ചിത്രമാണ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചത്. എന്താണ് ഈ ചിത്രം എന്ന് അറിയുമോ?

നിറവയറുമായി മൃദുല നിൽക്കുന്ന ചിത്രമാണ് ഇത്. ഒപ്പം ഭർത്താവ് യുവ കൃഷ്ണയും ഉണ്ട്. വളരെ പ്രണയാർദ്രം ആയിട്ടാണ് ഇരുവരും നിൽക്കുന്നത്. രണ്ടുപേരും നല്ല ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്.

> ഒരു റോസ് സാരി ആണ് താരം ധരിച്ചിരിക്കുന്നത്. ഇതിൽ താരം അതീവ സുന്ദരി ആയിട്ടുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം ഒരു ഓറഞ്ച് ജുബ്ബ ആണ് യുവ കൃഷ്ണ ധരിച്ചിരിക്കുന്നത്. “അവൻ അവൻറെ ഹൃദയതാളം എൻറെ വയറിൽ നിന്നും കേൾക്കുന്നു” എന്ന മനോഹരമായ ക്യാപ്ഷൻ ആണ് താരം ചിത്രത്തിനൊപ്പം പങ്കുവെച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/32231/thats-what-he-hears-from-inside-my-stomach-image-is-viral)