---
title: "തന്റെ വിവാഹമാണെന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ കണ്ടു. അത് ശരിയല്ല- അമൃത നായര്‍"
english_title: "I saw some reports of his kind being married. That is not right- Amrita Nair"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3223/i-saw-some-reports-of-his-kind-being-married-that-is-not-right-amrita-nair"
published_at: "2021-10-04T21:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6131e0fc3027d_sheethal.jpg"
keywords: []
---

# തന്റെ വിവാഹമാണെന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ കണ്ടു. അത് ശരിയല്ല- അമൃത നായര്‍

> **Lead Summary:** കുടുംബവിളക്കില്‍ ശീതളെന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു അമൃത നായരെത്തിയത്. തുടക്കത്തിലെ നെഗറ്റീവില്‍ നിന്നും മാറി കഥാപാത്രം പിന്നീട് പോസിറ്റീവായി മാറുകയായിരുന്നു. കുടുംബവിളക്കില്‍ നിന്നും താന്‍ മാറുകയാണെന്ന് വ്യക്തമാക്കിയായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് ഈ തീരുമാനമെന്നും നടി പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായാണ് അമൃത ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

## Article Content

കുടുംബവിളക്കില്‍ ശീതളെന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു അമൃത നായരെത്തിയത്. തുടക്കത്തിലെ നെഗറ്റീവില്‍ നിന്നും മാറി കഥാപാത്രം പിന്നീട് പോസിറ്റീവായി മാറുകയായിരുന്നു. കുടുംബവിളക്കില്‍ നിന്നും താന്‍ മാറുകയാണെന്ന് വ്യക്തമാക്കിയായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് ഈ തീരുമാനമെന്നും നടി പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായാണ് അമൃത ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

തന്റെ വിവാഹമാണെന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ കണ്ടു. അത് ശരിയല്ല, അത് പോലെ തന്നെ അഭിനയം നിര്‍ത്തിയെന്ന പ്രചാരണങ്ങളുമുണ്ട്. അതും തെറ്റാണെന്ന് താരം പറയുന്നു. റീപ്ലേസ്‌മെന്റായാണ് ആ കഥാപാത്രം എന്നിലേക്ക് എത്തിയത്. ഞാന്‍ മാറിയപ്പോള്‍ പുതിയ കു്ട്ടി വന്നു. ആളെ നിങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ടതാണ്. പരമ്പരയില്‍ ഇനി ഇല്ലെന്ന് പറഞ്ഞപ്പോള്‍ മുതല്‍ കുറേ പേര്‍ വിളിക്കുകയും മെസ്സേജ് അയയ്ക്കുകയുമൊക്കെ ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3223/i-saw-some-reports-of-his-kind-being-married-that-is-not-right-amrita-nair)