---
title: "സൗദിയില്‍ ഇന്ത്യൻ ചിത്രങ്ങളില്‍ ഒന്നാമതെത്തി 'ഭീഷ്‍മ പര്‍വ്വം ', റെക്കോര്‍ഡ് കളക്ഷൻ"
english_title: "'Bhishma Parvam' tops list of Indian films in Saudi, record collection"
publisher: "moviemax.in"
canonical_url: "https://moviemax.in/news/32228/bhishma-parvam-tops-list-of-indian-films-in-saudi-record-collection"
published_at: "2022-03-17T08:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6232a2c96c3c6_beeshma.jpg"
keywords: []
---

# സൗദിയില്‍ ഇന്ത്യൻ ചിത്രങ്ങളില്‍ ഒന്നാമതെത്തി 'ഭീഷ്‍മ പര്‍വ്വം ', റെക്കോര്‍ഡ് കളക്ഷൻ

> **Lead Summary:** മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ഭീഷ്‍മ പര്‍വ്വ'മാണ്. അമല്‍ നീരദാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ ലഭിച്ചത്.

## Article Content

മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ഭീഷ്‍മ പര്‍വ്വ'മാണ്. അമല്‍ നീരദാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ ലഭിച്ചത്.

വളരെ വേഗം തന്നെ ചിത്രം 75 കോടി ക്ലബില്‍ ഇടം നേടുകയും ഇപ്പോള്‍ സൗദി അറേബ്യയില്‍ റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്‍തിരിക്കുകയാണ് (Bheeshma Parvam box office ).

സൗദി അറേബ്യയില്‍ ഏറ്റവും അധികം കളക്ഷൻ സ്വന്തമാക്കുന്ന ഇന്ത്യൻ സിനിമയായിരിക്കുകയാണ് 'ഭീഷ്‍മ പര്‍വം'. 'ഭീഷ്‍മ പര്‍വം' ചിത്രത്തിന്റെ ജിസിസി വിതരണം സ്വന്തമാക്കിയ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് ഇക്കാര്യം പുറത്തുവിട്ടത്.

മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുമ്പോഴുള്ള പ്രതീക്ഷകള്‍ നിറവേറ്റുന്നതായിരുന്നു 'ഭീഷ്‍മ പര്‍വം'. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയുമാണ് ഇത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/32228/bhishma-parvam-tops-list-of-indian-films-in-saudi-record-collection)