---
title: "കല്യാണിനെ തേടിയുള്ള സീതയുടെ യാത്രയ്ക്ക് വൈകാതെ തന്നെ പരിസമാപ്തി"
english_title: "Sita's journey in search of marriage came to an end soon after"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3222/sitas-journey-in-search-of-marriage-came-to-an-end-soon-after"
published_at: "2021-10-04T21:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6131d84ab2447_seetha.jpg"
keywords: []
---

# കല്യാണിനെ തേടിയുള്ള സീതയുടെ യാത്രയ്ക്ക് വൈകാതെ തന്നെ പരിസമാപ്തി

> **Lead Summary:** ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പ്രധാന പരമ്പരകളിലൊന്നാണ് സീതാ കല്യാണം. അപ്രതീക്ഷിതമായി വിവാഹിതരായ സീതയുടേയും കല്യാണിന്റേയും ജീവിതത്തിലെ സംഭവവികാസങ്ങളിലൂടെയായാണ് പരമ്പര മുന്നേറുന്നത്. കല്യാണിന്റെ സഹോദരനായ അജയ് വിവാഹം ചെയ്തത് സീതയുടെ സഹോദരിയായ സ്വാതിയെയാണ്. കല്യാണിന്റെ വളര്‍ത്തമ്മയായ രാജേശ്വരി സ്വത്ത് തട്ടിയെടുക്കാനായി നടത്തുന്ന തന്ത്രങ്ങളും പരമ്പരയിലെ പ്രധാന കാര്യങ്ങളിലൊന്നാണ്.

## Article Content

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പ്രധാന പരമ്പരകളിലൊന്നാണ് സീതാ കല്യാണം. അപ്രതീക്ഷിതമായി വിവാഹിതരായ സീതയുടേയും കല്യാണിന്റേയും ജീവിതത്തിലെ സംഭവവികാസങ്ങളിലൂടെയായാണ് പരമ്പര മുന്നേറുന്നത്. കല്യാണിന്റെ സഹോദരനായ അജയ് വിവാഹം ചെയ്തത് സീതയുടെ സഹോദരിയായ സ്വാതിയെയാണ്. കല്യാണിന്റെ വളര്‍ത്തമ്മയായ രാജേശ്വരി സ്വത്ത് തട്ടിയെടുക്കാനായി നടത്തുന്ന തന്ത്രങ്ങളും പരമ്പരയിലെ പ്രധാന കാര്യങ്ങളിലൊന്നാണ്.

ധന്യ മേരി വര്‍ഗീസ്, അനൂപ് കൃഷ്ണന്‍, ജിത്തു, റെനീഷ, രൂപ തുടങ്ങി വന്‍താരനിരയാണ് പരമ്പരയ്ക്കായി അണിനിരന്നിട്ടുള്ളത്. കല്യാണും സീതയും തമ്മിലുള്ള കെമിസ്ട്രിക്ക് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. ധന്യയും അനൂപും അടുത്ത സുഹൃത്തുക്കളാണ്. പരമ്പരയ്ക്ക് പുറമെ ചാനല്‍ പരിപാടികളിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ബിഗ് ബോസ് സീസണ്‍ 3 തുടങ്ങിയതോടെയാണ് അനൂപ് പരമ്പരയില്‍ നിന്നും മാറിയത്. ഷോയില്‍ മത്സരിച്ചതോടെയാണ് പ്രിയനായകനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. മുംബൈയിലേക്ക് പോയ കല്യാണിനെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ കാണാതാവുകയായിരുന്നു. കല്യാണിനെ തേടിയുള്ള സീതയുടെ യാത്രയ്ക്ക് വൈകാതെ തന്നെ പരിസമാപ്തി വരുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3222/sitas-journey-in-search-of-marriage-came-to-an-end-soon-after)