---
title: "അവാർഡ് തിളക്കത്തിൽ കാടകലം"
english_title: "Kadakalam won the Special Mention for Best Feature Film at the International Nature Film Festival."
publisher: "moviemax.in"
canonical_url: "https://moviemax.in/news/32205/kadakalam-won-the-special-mention-for-best-feature-film-at-the-international-nature-film-festival"
published_at: "2022-03-16T23:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6232235c6a3ca_kadakalam.jpg"
keywords: []
---

# അവാർഡ് തിളക്കത്തിൽ കാടകലം

> **Lead Summary:** പെരിയാർ വാലി ക്രീയേഷൻസിന്റെ ബാനറിൽ ജിന്റോ തോമസ് തിരക്കഥ എഴുതി ഡോക്ടർ സഗിൽ രവീന്ദ്രൻ സംവിധാനം ചെയ്ത കാടകലം ഡയറക്ടർ ജയരാജിന്റെ നേതൃത്വത്തിൽ നടന്ന റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള പ്രത്യേക പരാമർശം നേടി .

## Article Content

പെരിയാർ വാലി ക്രീയേഷൻസിന്റെ ബാനറിൽ ജിന്റോ തോമസ് തിരക്കഥ എഴുതി ഡോക്ടർ സഗിൽ രവീന്ദ്രൻ സംവിധാനം ചെയ്ത കാടകലം ഡയറക്ടർ ജയരാജിന്റെ നേതൃത്വത്തിൽ നടന്ന റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള പ്രത്യേക പരാമർശം നേടി .

കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയും, ജയരാജ് ഫൗണ്ടേഷനും സംയുക്തമായാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചത് ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിധനെജ്, ഡോക്ടർ കാലിദ് ലഅലി, ഡയറക്ടർ ബിജയ ജന എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ പ്രഖ്യാപിച്ചത്.

 ഡാവിഞ്ചി സതീഷും, സതീഷ് കുന്നോത്തുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ആമസോൺ യുകെ, യുഎസ് പ്ലാറ്റുഫോമുകളിലും നീസ്ട്രീം, റൂട്ട്സ് എന്നീ ഒ ടി ടി പ്ലാറ്റ്ഫോമുകളിലുമാണ് കാടകലം റിലീസ് ചെയ്തത് .

തിരക്കഥ എഴുതിയ ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസ് തന്നെയാണ് ചിത്രത്തിന്റെ പ്രധാന സംവിധാന സഹായി ആയി പ്രവർത്തിച്ചത്.   കാടിന്റെ നന്മയും നിലനിൽപും പ്രമേയമാക്കിയ സിനിമ ഇതിനോടകം തന്നെ ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

ട്രാവൻകൂർ ഇന്റർനാഷനൽ ഫിലിം അവാർഡ്, ബ്രിട്ടനിലെ ഫസ്റ്റ് ടൈം ഫിലിം മേക്കർ അവാർഡ്, ധൻബാദ് ഇന്റർനാഷനൽ ഫിലിം അവാർഡ് എന്നിങ്ങനെ നിരവധി അവാർഡുകൾ കാടകലം ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്.

ബി.കെ. ഹരിനാരായണന്റെ വരികളിൽ പി.എസ്. ജയഹരി സംഗീതം ചെയ്ത് ബിജിബാൽ ആലപിച്ച, ‘കനിയേ...’ എന്നു തുടങ്ങുന്ന കാടകലത്തിലെ ഗാനം ഇതിനോടകം തന്നെ ശ്രദ്ധേയമാണ്. ജിന്റോ തോമസ് കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/32205/kadakalam-won-the-special-mention-for-best-feature-film-at-the-international-nature-film-festival)