---
title: "തലയില്‍ തുണിയിട്ട് നടക്കേണ്ട അവസ്ഥയോ...? ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവിന്‍റെ വീഡിയോ"
english_title: "Video of Shilpa Shetty's Husband"
publisher: "moviemax.in"
canonical_url: "https://moviemax.in/news/32193/video-of-shilpa-shettys-husband"
published_at: "2022-03-16T22:32:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62321855c0fe2_Untitled-1.jpg"
keywords: []
---

# തലയില്‍ തുണിയിട്ട് നടക്കേണ്ട അവസ്ഥയോ...? ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവിന്‍റെ വീഡിയോ

> **Lead Summary:** **മു**ഖം മറച്ച്‌ പൊതുവേദിയിലെത്തിയ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസ്സ്മാനുമായ രാജ് കുന്ദ്രയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖം മറയുന്ന ജാക്കറ്റ് ധരിച്ച്‌ സിനിമാ തിയറ്ററില്‍ എത്തിയ രാജ് കുന്ദ്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

## Article Content

**മു**ഖം മറച്ച്‌ പൊതുവേദിയിലെത്തിയ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസ്സ്മാനുമായ രാജ് കുന്ദ്രയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖം മറയുന്ന ജാക്കറ്റ് ധരിച്ച്‌ സിനിമാ തിയറ്ററില്‍ എത്തിയ രാജ് കുന്ദ്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

കുടുംബത്തോടൊപ്പം മുംബൈയില്‍ സിനിമ കാണാനാണ് മുഖം ഉള്‍പ്പടെ ശരീരം മുഴുവന്‍ മറയ്ക്കുന്ന വേഷത്തില്‍ രാജ് കുന്ദ്ര എത്തിയത്. ശില്‍പ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടിയും കാമുകന്‍ രാകേഷ് ബാപട്ടുമൊത്താണ് രാജ് കുന്ദ്ര മുംബൈയിലെ തിയറ്ററില്‍ എത്തിയത്.

കറുത്ത ജാക്കറ്റിനോടൊപ്പമുള്ള വസ്ത്രത്തില്‍ മുഖം മുഴുവന്‍ മറയ്ക്കുന്ന തരത്തില്‍ പൂര്‍ണമായും സിപ്പ് ചെയ്തു ധരിച്ചിരിക്കുകയായിരുന്നു. വിഡിയോ വൈറലായതോടെ രാജ് കുന്ദ്രക്കെതിരെ ട്രോളുകളും പ്രത്യക്ഷപ്പെട്ടു.

ഇത് രണ്‍വീര്‍ സിങ് ആണെന്നാണ് ഞാന്‍ കരുതിയത് അയാള്‍ ആണ് ഇത്തരത്തില്‍ വസ്ത്രം ധരിക്കുന്നത് എന്നായിരുന്നു ഒരു കമന്റ്.

മുഖം പുറത്തുകാണിക്കാനാകാതെ തലയില്‍ തുണിയിട്ട് നടക്കേണ്ട അവസ്ഥയായല്ലോ എന്നതരത്തിലായിരുന്നു മറ്റുള്ള കമന്റുകള്‍. കഴിഞ്ഞ വര്‍ഷമാണ് അശ്ലീലചിത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. രണ്ടു മാസത്തിന് ശേഷമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

അശ്ലീലചിത്രങ്ങളുടെ നിര്‍മാണത്തിലും വിതരണത്തിലും താന്‍ പങ്കാളിയായതിന് ഒരു തെളിവുമില്ലെന്ന് അവകാശപ്പെട്ട് രാജ് കുന്ദ്ര സോഷ്യല്‍ മീഡിയയില്‍ ഒരു പ്രസ്താവന ഇറക്കിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയുടെ പ്രതികരണം നേടി മാധ്യമങ്ങള്‍ എത്തിയിരുന്നെങ്കിലും യാതൊന്നും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/32193/video-of-shilpa-shettys-husband)