---
title: "മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്‍ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു"
english_title: "Mohanlal's 12th Man OTT is getting ready for release"
publisher: "moviemax.in"
canonical_url: "https://moviemax.in/news/32191/mohanlals-12th-man-ott-is-getting-ready-for-release"
published_at: "2022-03-16T22:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62321582a90bf_Untitled-1.jpg"
keywords: []
---

# മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്‍ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു

> **Lead Summary:** **മോ**ഹന്‍ലാല്‍, ജീത്തു ജോസഫ് ചിത്രം 12th Man വിഷുദിനമായ ഏപ്രില്‍ 14ന് ഡിസ്‌നി ഹോട്ട് സ്റ്റാറില്‍ സ്ട്രീം ചെയ്യും. ഏതാണ്ട് 14 താരങ്ങളെ അണിനിരത്തി ഒരുക്കിയ 12th Man ഒറ്റദിവസത്തെ സംഭവം മിസ്‌റ്ററി പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു.

## Article Content

**മോ**ഹന്‍ലാല്‍, ജീത്തു ജോസഫ് ചിത്രം 12th Man വിഷുദിനമായ ഏപ്രില്‍ 14ന് ഡിസ്‌നി ഹോട്ട് സ്റ്റാറില്‍ സ്ട്രീം ചെയ്യും. ഏതാണ്ട് 14 താരങ്ങളെ അണിനിരത്തി ഒരുക്കിയ 12th Man ഒറ്റദിവസത്തെ സംഭവം മിസ്‌റ്ററി പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു.

ചിത്രത്തില്‍ അനുശ്രീ, അനു സിതാര, ശിവദ, അദിതി രവി, പ്രിയങ്ക നായര്‍ എന്നീ അഞ്ചു നായികമാരുണ്ട്. ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, നന്ദു,രാഹുല്‍ മാധവ്, ലിയോണ ലിഷോയ്, അനു മോഹന്‍, ചന്ദുനാഥ് എന്നിവരാണ് മറ്റു താരങ്ങള്‍.

ഏറെ നിഗൂഢത ഒളിഞ്ഞിരിക്കുന്ന സസ്‌പെന്‍സ് ചിത്രം എന്നാണ് ട്വല്‍ത്ത് മാനെ സംവിധായകന്‍ ജീത്തു ജോസഫ് വിശേഷിപ്പിക്കുന്നത്. ദൃശ്യം 2, ബ്രോഡാഡി എന്നീ ചിത്രങ്ങള്‍ക്കു ശേഷം നേരിട്ട് ഒ.ടി.ടി പ്ളാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ സിനിമയാണ് 12th Man.

നവാഗതനായ കെ.ആര്‍. കൃഷ്ണകുമാര്‍ രചന നിര്‍വഹിക്കുന്നു. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/32191/mohanlals-12th-man-ott-is-getting-ready-for-release)