---
title: "നയന്‍ ഷാരൂഖ് ഖാനൊപ്പം; ഇരുവരും ഒന്നിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂനെയില്‍ !"
english_title: "Nayan with Shah Rukh Khan; The shooting of the movie where the two are together is in Pune!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3219/nayan-with-shah-rukh-khan-the-shooting-of-the-movie-where-the-two-are-together-is-in-pune"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6131c35a0180a_sharook.jpg"
keywords: []
---

# നയന്‍ ഷാരൂഖ് ഖാനൊപ്പം; ഇരുവരും ഒന്നിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂനെയില്‍ !

> **Lead Summary:** ഷാരൂഖ് ഖാനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമ പ്രഖ്യാപിച്ചു എന്നല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നുകൊണ്ടിരിയ്ക്കുകയാണ്.

## Article Content

ഷാരൂഖ് ഖാനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമ പ്രഖ്യാപിച്ചു എന്നല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നുകൊണ്ടിരിയ്ക്കുകയാണ്.

റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷാരൂഖ് ഖാന്‍ തന്നെ നിര്‍മിയ്ക്കുന്ന ചി്രതത്തിന്റെ ഷൂട്ടിങ് ഒന്ന് രണ്ട് ദിവസങ്ങള്‍ക്ക് അകം പൂനെയില്‍ ആരംഭിയ്ക്കും എന്നാണ് പുതിയ വിവരം. പല ഷെഡ്യൂളുകളിലായി മാസങ്ങളോളും നീണ്ടു നില്‍ക്കുന്ന ചിത്രീകരണമായിരിയ്ക്കും എന്നും കേള്‍ക്കുന്നു.

നയന്‍താരയെയും ഷാരൂഖ് ഖാനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ശരിയാക്കുന്നതിനും മറ്റുമായി അറ്റ്‌ലിയും അണിയറ പ്രവര്‍ത്തകരും ഇതിനോടകം പൂനെയില്‍ എത്തിക്കഴിഞ്ഞു. അഭിനേതാക്കള്‍ എത്തിയാല്‍ ഉടന്‍ ഷൂട്ടിങ് ആരംഭിയ്ക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/3219/nayan-with-shah-rukh-khan-the-shooting-of-the-movie-where-the-two-are-together-is-in-pune)