---
title: "90 വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആചാരം; ഹോളി ദിനത്തില്‍ പുതുമണവാളന്‍ കഴുത സവാരി നടത്തണം"
english_title: "A custom that has existed for 90 years; The bride and groom have to ride a donkey on Holi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/32188/a-custom-that-has-existed-for-90-years-the-bride-and-groom-have-to-ride-a-donkey-on-holi"
published_at: "2022-03-16T22:02:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623211fb574dc_Untitled-1.jpg"
keywords: []
---

# 90 വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആചാരം; ഹോളി ദിനത്തില്‍ പുതുമണവാളന്‍ കഴുത സവാരി നടത്തണം

> **Lead Summary:** **രാ**ജ്യമെമ്പാടും ഏറെ ഉത്സാഹത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. നിറങ്ങളുടെയും വസന്തത്തിന്‍റേയും ഉത്സവമെന്നാണ് ഹോളി അറിയപ്പെടുന്നത്. രാധയുടെയും കൃഷ്ണന്‍റെയും നിത്യസ്നേഹത്തോടുള്ള ആദരസൂചകമായാണ് ഹോളി ദിനം ഉത്തരേന്ത്യയില്‍ ആഘോഷിക്കുന്നത്.

## Article Content

**രാ**ജ്യമെമ്പാടും ഏറെ ഉത്സാഹത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. നിറങ്ങളുടെയും വസന്തത്തിന്‍റേയും ഉത്സവമെന്നാണ് ഹോളി അറിയപ്പെടുന്നത്. രാധയുടെയും കൃഷ്ണന്‍റെയും നിത്യസ്നേഹത്തോടുള്ള ആദരസൂചകമായാണ് ഹോളി ദിനം ഉത്തരേന്ത്യയില്‍ ആഘോഷിക്കുന്നത്.

ഹോളി ആഘോഷങ്ങള്‍ക്ക് വ്യത്യസ്ത ഘട്ടങ്ങള്‍ നിലനില്‍ക്കുന്നതുപോലെ വ്യത്യസ്തമായ ആചാരമാണ് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഗ്രാമത്തില്‍ 90 വര്‍ഷങ്ങളായി നിലനില്‍ക്കുന്നത്.

ബീഡിലെ വിദ ഗ്രാമത്തിലാണ് ഈ വിചിത്ര ആചാരം. ഹോളി ദിനത്തില്‍ ഗ്രാമത്തിലേക്ക് പുതുതായെത്തിയ പുതുമണവാളന്‍ ഈ ദിവസം കഴുത സവാരി നടത്തണം. പുതുമണവാളന് ഇഷ്ടമുള്ള വസ്ത്രങ്ങളും ഗ്രാമവാസികള്‍ നല്‍കും.

ഏകദേശം മൂന്നോ നാലോ ദിവസമെടുത്താണ് ഗ്രാമവാസികള്‍ പുതുമണവാളനെ കണ്ടെത്തുന്നത്. കഴുത സവാരിയില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ പുതുമണവാളനുമേല്‍ പ്രത്യേകമായി ഗ്രാമവാസികള്‍ ശ്രദ്ധ ചെലുത്തും. പണ്ട് ഗ്രാമത്തില്‍ താമസിച്ചിരുന്ന ആനന്ദ്റാവു ദേശ്മുഖ് എന്നയാളാണ് ഈ ആചാരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

അദ്ദേഹത്തിന്‍റെ മരുമകനായിരുന്നു കഴുതസവാരി ആചാരത്തിന്‍റെ ആദ്യ ഇര. ഗ്രാമവാസികള്‍ ഏറെ ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്നതിനാല്‍ ആനന്ദ് റാവുവിന്‍റെ ഈ വ്യത്യസ്ത ആചാരം പിന്നീട് തുടരുകയായിരുന്നു. രാജ്യത്തെ ശൈത്യകാലത്തിന്‍റെ അവസാനവും വിളവെടുപ്പ് കാലത്തിന്‍റെ ആരംഭവും കുറിക്കുന്നതാണ് ഹോളി ആഘോഷങ്ങള്‍.

ഹിന്ദു വിശ്വാസ പ്രകാരം ആഘോഷിക്കുന്ന ഫല്‍ഗുന മാസത്തിലെ പൂര്‍ണ ചന്ദ്ര ദിനത്തിലാണ് ദുലാന്‍ടി അഥവാ ഹോളിയുടെ ആദ്യ ദിവസം ആഘോഷിക്കുക. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ പ്രതീകപ്പെടുത്തുന്ന ഹോളി കാ ദഹന്‍ ആചാരം ഈവര്‍ഷം മാര്‍ച്ച്‌ 17-നായിരിക്കും നടക്കുക.

നിറങ്ങള്‍ കൊണ്ട് ആഘോഷിക്കുന്നതിന് മുമ്പത്തെ ദിവസമാണ് ഹോളി കാ ദഹനായി ആചരിക്കുന്നത്. ഈ ദിവസം ആളുകള്‍ പ്രതീകാത്മക തീ കൊളുത്തുകയും അത് ചുറ്റുമുള്ള എല്ലാ തിന്മകളെയും കൊല്ലുമെന്നുമാണ് വിശ്വാസം.

മാര്‍ച്ച്‌ 18നായിരിക്കും നിറങ്ങള്‍ വിതറി ഹോളി ആഘോഷങ്ങള്‍ നടക്കുക. ഗ്രാമത്തിന് നടുവില്‍ നിന്നും ആരംഭിക്കുന്ന കഴുതസവാരി 11 മണിക്ക് ഹനുമാന്‍ ക്ഷേത്രത്തില്‍ എത്തുന്നതോടെ അവസാനിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/32188/a-custom-that-has-existed-for-90-years-the-bride-and-groom-have-to-ride-a-donkey-on-holi)