---
title: "താര രാജാക്കന്മാര്‍ക്ക്  പിന്നാലെ മിഥുൻ രമേശിനും നൈല ഉഷയ്ക്കും ഗോൾഡൻ വിസ! "
english_title: "Golden visa for Mithun Ramesh and Nyla Usha after Tara Kings!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3218/golden-visa-for-mithun-ramesh-and-nyla-usha-after-tara-kings"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6131be928e5cf_midhu nyla.jpg"
keywords: []
---

# താര രാജാക്കന്മാര്‍ക്ക്  പിന്നാലെ മിഥുൻ രമേശിനും നൈല ഉഷയ്ക്കും ഗോൾഡൻ വിസ! 

> **Lead Summary:** ഇന്ത്യൻ ചലച്ചിത്ര മേഖലക്കുള്ള യു എ ഇ സർക്കാരിന്റെ ആദരമായി നല്‍കുന്നതാണ് ഗോൾഡൻ വിസ.പത്തു വർഷമാണ് ഗോൾഡൻ വിസയുടെ കാലാവധി. സാനിയ മിർസ ഉൾപ്പടെയുള്ള കായിക താരങ്ങൾക്കും ഗോൾഡൻ വിസ നൽകിയിരുന്നു. ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവരാണ് ഇതിനു മുന്‍പ് ഗോള്‍ഡന്‍ വിസ നേടിയ ഇന്ത്യന്‍ സിനിമാതാരങ്ങള്‍. യു.എ.ഇ. ഭരണകൂടം വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് നല്‍കുന്നതാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ.

## Article Content

ഇന്ത്യൻ ചലച്ചിത്ര മേഖലക്കുള്ള യു എ ഇ സർക്കാരിന്റെ ആദരമായി നല്‍കുന്നതാണ് ഗോൾഡൻ വിസ.പത്തു വർഷമാണ് ഗോൾഡൻ വിസയുടെ കാലാവധി. സാനിയ മിർസ ഉൾപ്പടെയുള്ള കായിക താരങ്ങൾക്കും ഗോൾഡൻ വിസ നൽകിയിരുന്നു. ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവരാണ് ഇതിനു മുന്‍പ് ഗോള്‍ഡന്‍ വിസ നേടിയ ഇന്ത്യന്‍ സിനിമാതാരങ്ങള്‍. യു.എ.ഇ. ഭരണകൂടം വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് നല്‍കുന്നതാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ.

കഴിഞ്ഞ ആഴ്ചയായിരുന്നു മലയാളത്തിൻ്റെ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്കും താരചക്രവർത്തി മോഹൻലാലിനും യുവതാരം ടൊവിനോ തോമസിനും യുഎഇ സർക്കാർ ഗോൾഡൻ വിസ സമ്മാനിച്ചത്. അതിനു പിന്നാലെ ഇപ്പോഴിതാ വർഷങ്ങളായി യുഎഇയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന മലയാളി താരങ്ങളായ മിഥുൻ രമേശ്, നൈല ഉഷ എന്നിവർക്കും സുവർണ വിസ സമ്മാനിച്ചിരിക്കുകയാണ്. ഇരുവരും സോഷ്യൽ മീഡിയയിലൂടെയാണ് തങ്ങൾക്കും ഗോൾഡൻ വിസ സമ്മാനിച്ച വിവരം അറിയിച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ചുകൊണ്ട് മിഥുൻ രമേശ് കുറിച്ചതിങ്ങനെയായിരുന്നു.

അങ്ങനെ ഞാനുമൊരു ഗോൾഡൻ വിസക്കാരനായി എന്ന് കുറിച്ചുകൊണ്ടാണ് മിഥുൻ രമേശ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എആർഎൻൻ്റെ ഭാഗമായി നീണ്ട പതിനേഴ് വർഷങ്ങളായി ഈ സുന്ദരമായ രാജ്യത്ത് താനുണ്ട്. ഇന്നും അവിടെ തന്നെ തുടരുകയുമാണ് മിഥുന്‍ പറഞ്ഞു. 

വളരെ വിനയാന്വിതനായിട്ടാണ് ഈ അംഗീകാരം എന്നോട് ചേർത്തുവെക്കപ്പെടുന്നത്. കുറച്ച് പേരുടെ പേരുകൾ മാത്രം പറയുന്നത് നീതിയുക്തമാകില്ലെന്നുറപ്പാണ്. പക്ഷേ എങ്കിലും മഹ്മൂദ് അൽ റഷീദിന് ഹൃദയത്തിൽ നിന്നും വലിയൊരു നന്ദിയും കടപ്പാടും അറിയിക്കുകയാണ്  നൈല ഉഷ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3218/golden-visa-for-mithun-ramesh-and-nyla-usha-after-tara-kings)