---
title: " ഡയലോഗ് ശരിയാകാതെ വന്നപ്പോള്‍ മമ്മൂക്ക അടുത്ത് വന്ന് ചോദിച്ചു, അല്ല താങ്കള്‍ ഏത് മതക്കാരനാ; ജിനു ജോസഫ്"
english_title: "When the dialogue did not go well, Mammootty approached him and asked, "
publisher: "moviemax.in"
canonical_url: "https://moviemax.in/news/32179/when-the-dialogue-did-not-go-well-mammootty-approached-him-and-asked-what-religion-are-you-from-jinu-joseph"
published_at: "2022-03-16T21:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623209188ced7_mammookka.jpg"
keywords: []
---

#  ഡയലോഗ് ശരിയാകാതെ വന്നപ്പോള്‍ മമ്മൂക്ക അടുത്ത് വന്ന് ചോദിച്ചു, അല്ല താങ്കള്‍ ഏത് മതക്കാരനാ; ജിനു ജോസഫ്

> **Lead Summary:** ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍നീരദും വീണ്ടും ഒന്നിച്ചപ്പോള്‍ ആ കൂട്ടുകെട്ടിനൊപ്പം നടന്‍ ജിനു ജോസഫും ഉണ്ടായിരുന്നു. നീണ്ട 14 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും മമ്മൂക്കയുടെ ഒപ്പം അഭിനയിക്കുന്ന ബിഗ് ബിയെക്കുറിച്ച് ജിനുവിന് പറയാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട.

## Article Content

ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍നീരദും വീണ്ടും ഒന്നിച്ചപ്പോള്‍ ആ കൂട്ടുകെട്ടിനൊപ്പം നടന്‍ ജിനു ജോസഫും ഉണ്ടായിരുന്നു. നീണ്ട 14 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും മമ്മൂക്കയുടെ ഒപ്പം അഭിനയിക്കുന്ന ബിഗ് ബിയെക്കുറിച്ച് ജിനുവിന് പറയാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട.

ഒപ്പം ലൊക്കേഷനില്‍ മമ്മൂട്ടിക്കൊപ്പമുണ്ടായ രസകരമായ അനുഭവം അദ്ദേഹം പങ്കുവെച്ചു. ഒരു അഭിമുഖത്തിലാണ് ചിത്രീകരണത്തിനിടെ തനിക്ക് വാക്കുകള്‍ കിട്ടാതെ താന്‍ വിഷമിച്ചതിനെ കുറിച്ചും അത് കണ്ട് മമ്മൂക്ക ചോദിച്ച ചോദ്യത്തെ കുറിച്ചുമൊക്കെ ജിനു സംസാരിക്കുന്നത്.

ഈ സിനിമയില്‍ പുള്ളിയെ കാണാന്‍ എന്തൊരു ഗ്ലാമറാണ്. നമ്മള്‍ ശരിക്കും നോക്കിയിരുന്ന് പോകും. എന്റെ ആദ്യ സീന്‍ മമ്മൂക്ക സ്റ്റെപ്പില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ ഞാന്‍ എന്തൊക്കെയോ സംസാരിക്കുന്നതാണ്. അത് തന്നെ ഒരു പതിനഞ്ച് ടേക്ക് പോയി.

എന്റെ ഒരു വാക്കില്‍ ഇങ്ങനെ സ്റ്റക്കായി സ്റ്റക്കായി നില്‍ക്കുകയാണ്. കത്തോലിക്ക എന്ന വാക്കോ മറ്റോ ആണ്. അങ്ങനെ ഒരു അഞ്ചെട്ട് ടേക്ക് പോയപ്പോള്‍ മമ്മൂക്ക അടുത്ത് വന്ന് എന്നോട് ചോദിച്ചു, താങ്കള്‍ ഏത് മതക്കാരനാണെന്ന്, ഞാന്‍ കത്തോലിക്ക ആണെന്ന് പറഞ്ഞപ്പോള്‍ പിന്നെന്താടോ തനിക്കിത്ര ബുദ്ധിമുട്ടെന്ന് മമ്മൂക്ക ചിരിയോടെ ചോദിച്ചു. അദ്ദേഹം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/32179/when-the-dialogue-did-not-go-well-mammootty-approached-him-and-asked-what-religion-are-you-from-jinu-joseph)