---
title: "ഞാന്‍ ഒരുപാട് സമയം എടുത്ത് എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥ-എസ് എന്‍ സ്വാമി"
english_title: "I took a lot of time to write and finish the screenplay-SN Swamy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3216/i-took-a-lot-of-time-to-write-and-finish-the-screenplay-sn-swamy"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6131b0f9d2918_cbi.jpg"
keywords: []
---

# ഞാന്‍ ഒരുപാട് സമയം എടുത്ത് എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥ-എസ് എന്‍ സ്വാമി

> **Lead Summary:** സി ബി ഐ ചിത്രങ്ങളുടെ അഞ്ചാം ഭാഗം വരുന്നു എന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇതുവരെ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായി പോലും പറഞ്ഞു കേട്ടിട്ടില്ല. ഇപ്പോഴിതാ തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി തന്നെ സിനിമയെക്കുറിച്ച് സംസാരിക്കുന്നു. തന്റെ ഇതുവരെയുള്ള എഴുത്തില്‍, ഏറ്റവും അധികം സമയം എടുത്ത് പൂര്‍ത്തിയാക്കിയ തിരക്കഥ സി ബി ഐ സീസണ്‍ 5 ന്റേതാണ് എന്ന് എസ് എന്‍ സ്വാമി പറയുന്നു.

## Article Content

സി ബി ഐ ചിത്രങ്ങളുടെ അഞ്ചാം ഭാഗം വരുന്നു എന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇതുവരെ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായി പോലും പറഞ്ഞു കേട്ടിട്ടില്ല. ഇപ്പോഴിതാ തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി തന്നെ സിനിമയെക്കുറിച്ച് സംസാരിക്കുന്നു. തന്റെ ഇതുവരെയുള്ള എഴുത്തില്‍, ഏറ്റവും അധികം സമയം എടുത്ത് പൂര്‍ത്തിയാക്കിയ തിരക്കഥ സി ബി ഐ സീസണ്‍ 5 ന്റേതാണ് എന്ന് എസ് എന്‍ സ്വാമി പറയുന്നു.

ഇതിന്റെ ക്ലൈമാക്‌സിന് വേണ്ടിയാണ് ഒരുപാട് സമയമെടുത്തത്. ഇതുവരെ ഉള്ള സി ബി ഐ ക്ലൈമാകിസില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്നതാണ്. സാധാരണ ഒരു കണ്‍വെന്‍ഷല്‍ ക്ലൈമാക്‌സ് അല്ല ചിത്രത്തിന്റേത്. അതുകൊണ്ട് തന്നെ എല്ലാ തരത്തിലും ജനങ്ങള്‍ക്ക് ഇഷ്ടപ്പെടും എന്ന് തന്നെയാണ് എന്റെ വിശ്വാസം.മുപ്പത് പതിറ്റാണ്ടായി കൊണ്ടു നടക്കുന്ന കഥയില്‍ വരത്തുന്ന മാറ്റം എന്താണെന്ന് ചോദിച്ചപ്പോള്‍, മാറ്റം കാലക്രമത്തില്‍ എഴുതി വരുമ്പോള്‍ ഭവിയ്ക്കുന്നതാണ്. എഴുതിക്കഴിഞ്ഞാലും പോര എന്ന് തോന്നുമ്പോള്‍ വീണ്ടും ചിന്തിച്ച് മാറ്റി എഴുതും. അത് മാത്രമാണ് ഏക മാര്‍ഗ്ഗം. അല്ലാതെ മനപൂര്‍വ്വം മാറ്റി എഴുതണം എന്ന രീതിയില്‍ മാറ്റി എഴുതിയിട്ടില്ല.അദ്ദേഹം പറഞ്ഞു.

സി ബി ഐ സിനിമളെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടും തുറന്ന് പറയാന്‍ സാധിയ്ക്കില്ല. എന്നിരുന്നാലും ഞാന്‍ ഒരുപാട് സമയം എടുത്ത് എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയാണ് ഇപ്പോള്‍ തുടങ്ങാന്‍ പോകുന്ന സി ബി ഐ.സിനിമയുടെ പേരും മറ്റ് കാര്യങ്ങളും തീരുമാനിച്ചിട്ടില്ല. എന്നാല്‍ പലരും ഇപ്പോള്‍ തന്നെ പല ടൈറ്റിലും പറഞ്ഞ് പ്രചരിപ്പിയ്ക്കുന്നുണ്ട്. അതിന് ഞാന്‍ ഉത്തരവാദിയല്ല. ഔദ്യോഗികമായി സിനിമയുടെ പേര് അറിയിക്കുന്നയിരിയ്ക്കും.

മാറ്റം സംഭവിച്ചിരിയ്ക്കുന്നത് ഭൂരിഭാഗവും സാങ്കേതികതയില്‍ ആണ്. പിന്നെ, വേഷവിധാനത്തിലും മറ്റും വന്ന മാറ്റം. ക്യാമറയിലും ലൈറ്റിങിലും എല്ലാം വ്യത്യാസം ഉണ്ടാവും. അപ്പോള്‍ ചിത്രീകരണം കൂടുതല്‍ നാച്വറലായി അനുഭവപ്പെടും. ത്രില്ലര്‍ ചിത്രങ്ങളിലാണ് ഇത്തരം മാറ്റങ്ങള്‍ കൂടുതലും പ്രകടമാവുന്നത്- എസ് എന്‍ സ്വാമി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3216/i-took-a-lot-of-time-to-write-and-finish-the-screenplay-sn-swamy)