---
title: "കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും മികച്ച കലാസൃഷ്ടി 'ഹോം'-കെ ടി ജലീല്‍"
english_title: "Best work of art in terms of texture, content and content 'Home' - KT Jaleel"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3215/best-work-of-art-in-terms-of-texture-content-and-content-home-kt-jaleel"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6130c5e594d6b_jaleel.jpg"
keywords: []
---

# കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും മികച്ച കലാസൃഷ്ടി 'ഹോം'-കെ ടി ജലീല്‍

> **Lead Summary:** ഇന്ദ്രൻസിനെ നായകനാക്കി റോജിൻ തോമസ് കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ഹോം'. ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ സിനിമയാണ് 'ഹോം'. ന്ദ്രൻസിനെ നായകനാക്കി റോജിൻ തോമസ് കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്.ചിത്രത്തെ ഇരുകൈയ്യും നീട്ടി ഹൃദയം കൊണ്ടാണ് പ്രേക്ഷകരൊക്കെ സ്വീകരിച്ചിരിക്കുന്നത്. ഇന്ദ്രൻസിൻ്റെ മുന്നൂറ്റിനാൽപ്പത്തിയൊന്നാമത്തെ ചിത്രമെന്ന പ്രത്യേകതയും ഹോമിനുണ്ട്. ഏറെ നാളുകൾക്ക് ശേഷം മഞ്ജു പിള്ള കുട്ടിയമ്മ എന്ന ഒരു മികച്ച ഒരു കഥാപാത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയാണ് ഹോമിലൂടെ.

## Article Content

ഇന്ദ്രൻസിനെ നായകനാക്കി റോജിൻ തോമസ് കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ഹോം'. ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ സിനിമയാണ് 'ഹോം'. ന്ദ്രൻസിനെ നായകനാക്കി റോജിൻ തോമസ് കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്.ചിത്രത്തെ ഇരുകൈയ്യും നീട്ടി ഹൃദയം കൊണ്ടാണ് പ്രേക്ഷകരൊക്കെ സ്വീകരിച്ചിരിക്കുന്നത്. ഇന്ദ്രൻസിൻ്റെ മുന്നൂറ്റിനാൽപ്പത്തിയൊന്നാമത്തെ ചിത്രമെന്ന പ്രത്യേകതയും ഹോമിനുണ്ട്. ഏറെ നാളുകൾക്ക് ശേഷം മഞ്ജു പിള്ള കുട്ടിയമ്മ എന്ന ഒരു മികച്ച ഒരു കഥാപാത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയാണ് ഹോമിലൂടെ.

ചിത്രം അത്രമേൽ ഹൃദ്യമാണെന്നും ഹൃദയഹാരിയാണെന്നും ഓരോ പ്രേക്ഷകരെയും സിനിമയിൽ കാണാമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. മലയാള സിനിമയിൽ 40 വർഷങ്ങൾ പിന്നിടുന്ന ഇന്ദ്രൻസിന്റെ ഈ ചിത്രത്തിലെ പ്രകടനവും വലിയ കൈയ്യടി അർഹിക്കുന്നത് തന്നെയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്. ഇപ്പോഴിതാ മുൻമന്ത്രി കെ ടി ജലീല്‍ ഹോം കണ്ട ശേഷം ഫേസ്ബുക്കിൽ കുറിച്ച കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ഇതുകണ്ട നിർമ്മാതാവ് വിജയ് ബാബു നന്ദി പറയുകയും ചെയ്തു. ഇന്ദ്രൻസ് പങ്കുവെച്ച ചിത്രത്തിലെ ഒരു രംഗത്തിൻ്റെ ചിത്രത്തിന് താഴെയായി കമൻ്റിലൂടെയാണ് കെടി ജലീൽ ചിത്രത്തെയും അഭിനേതാക്കളെയും സംവിധായകനെയും പ്രകീർത്തുച്ചുകൊണ്ടുള്ള വാക്കുകൾ കുറിച്ചത്. '''ഹോം'' എന്ന സിനിമ കണ്ടു. കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും മികച്ച കലാസൃഷ്ടിയാണത്. പുത്തൻ സാങ്കേതിക വിദ്യകൾ പഴയ തലമുറയെ അമ്പരപ്പിക്കുന്ന കാലത്ത് ജീവിക്കാൻ പ്രയാസപ്പെടുന്ന അച്ഛനമ്മമാരുടെ കഥയാണ് ഹോം പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3215/best-work-of-art-in-terms-of-texture-content-and-content-home-kt-jaleel)