---
title: "ശില്‍പ ഷെട്ടിക്കും അമ്മയ്ക്കും എതിരെ ജാമ്യമില്ലാ വാറണ്ട്"
english_title: "New case against actress Shilpa Shetty."
publisher: "moviemax.in"
canonical_url: "https://moviemax.in/news/32138/new-case-against-actress-shilpa-shetty"
published_at: "2022-03-16T17:15:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6231ce565c7aa_shilpa.jpg"
keywords: []
---

# ശില്‍പ ഷെട്ടിക്കും അമ്മയ്ക്കും എതിരെ ജാമ്യമില്ലാ വാറണ്ട്

> **Lead Summary:** നീലചിത്ര നിര്‍മ്മാണ വിവാദത്തിന് പിന്നാലെ നടി ശില്‍പ്പ ഷെട്ടിക്കെതിരെ പുതിയ കേസ്. 21 ലക്ഷം രൂപ വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്ന കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും അമ്മ സുനന്ദ ഷെട്ടിക്കും എതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തിരിക്കുകയാണ്.

## Article Content

നീലചിത്ര നിര്‍മ്മാണ വിവാദത്തിന് പിന്നാലെ നടി ശില്‍പ്പ ഷെട്ടിക്കെതിരെ പുതിയ കേസ്. 21 ലക്ഷം രൂപ വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്ന കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും അമ്മ സുനന്ദ ഷെട്ടിക്കും എതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തിരിക്കുകയാണ്.

വായ്പ തിരിച്ചടവ് സംബന്ധിച്ച് വഞ്ചനാ കേസില്‍ ശില്‍പയ്ക്കും അമ്മ സുനന്ദയ്ക്കും സഹോദരി ഷമിതയ്ക്കും മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് (അന്ധേരി കോടതി) ആര്‍ ആര്‍ ഖാന്‍ ഈ ആഴ്ച ആദ്യം സമന്‍സ് അയച്ചിരുന്നു.

ശില്‍പയും മാതാവും തങ്ങളെ പറ്റിച്ചെന്ന് ആരോപിച്ച് ജ്യോത്സ്ന ചൗഹാന്‍, രോഹിത് വീര്‍ സിങ് എന്നിവരാണ് പൊലീസില്‍ പരാതി നല്‍കിയത്.

വെല്‍നസ് കേന്ദ്രത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കുന്ന കേസില്‍ നടിയെയും അമ്മയെയും ചോദ്യം ചെയ്യാന്‍ ലഖ്‌നൗ പൊലീസ് മുംബൈയിലേക്ക് തിരിക്കും.

ഇരുവര്‍ക്കുമെതിരെ ഹസ്രത്ഗഞ്ച്, വിഭൂതി ഖണ്ഡ് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും തുടര്‍ന്ന് ലഖ്‌നൗ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയെന്നുമാണ് റിപ്പോര്‍ട്ട്.

ലോസിസ് വെല്‍നസ് സെന്റര്‍ സ്ഥാപനത്തിന്റെ ചെയര്‍പേഴ്‌സണാണ് ശില്‍പ ഷെട്ടി. അമ്മ സുനന്ദ ഷെട്ടിയാണ് ഡയറക്ടര്‍. വെല്‍നസ് സെന്ററിന്റെ ഒരു പുതിയ ശാഖ തുടങ്ങുമെന്ന് ഇരുവരും അറിയിച്ചെങ്കിലും ഇതുവരെയും ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.

പുതിയ സെന്ററിന്റെ പേരില്‍ രണ്ടുപേരില്‍ നിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/32138/new-case-against-actress-shilpa-shetty)