---
title: "ആക്ഷൻ ഹീറോ ബാബു ആന്റണിയും 15 കോടി രൂപയും ഉണ്ടെങ്കിൽ സംവിധായകൻ!"
english_title: "Action hero Babu Antony is the director if he has Rs 15 crore!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3213/action-hero-babu-antony-is-the-director-if-he-has-rs-15-crore"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6130a5fb7ec0f_babu2.jpg"
keywords: []
---

# ആക്ഷൻ ഹീറോ ബാബു ആന്റണിയും 15 കോടി രൂപയും ഉണ്ടെങ്കിൽ സംവിധായകൻ!

> **Lead Summary:** വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിക് അബുവും നടന്‍ പൃഥ്വിരാജും പിന്മാറിയത് പിന്നാലെയാണ് ചിത്രം യാഥാര്‍ഥ്യമാക്കാന്‍ പല സാധ്യതകളുമായി പലരും രംഗത്ത് എത്തുന്നുണ്ട്.ഇപ്പോഴിതാ സംവിധായകൻ ഒമർ ലുലു പറഞ്ഞിരിക്കുന്ന വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ആക്ഷൻ ഹീറോ ബാബു ആന്റണിയും 15 കോടി രൂപയും ഉണ്ടെങ്കിൽ മറ്റൊരു വാരിയൻകുന്നൻ ഇറങ്ങാനുള്ള അവസരം ഉണ്ടെന്ന് ഒമർ ലുലു രംഗത്തെത്തിയതാണ് ഇപ്പോൾ ഏറെ ചർച്ചയായി മാറിയിരിക്കുന്നത്.

## Article Content

വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിക് അബുവും നടന്‍ പൃഥ്വിരാജും പിന്മാറിയത് പിന്നാലെയാണ് ചിത്രം യാഥാര്‍ഥ്യമാക്കാന്‍ പല സാധ്യതകളുമായി പലരും രംഗത്ത് എത്തുന്നുണ്ട്.ഇപ്പോഴിതാ സംവിധായകൻ ഒമർ ലുലു പറഞ്ഞിരിക്കുന്ന വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ആക്ഷൻ ഹീറോ ബാബു ആന്റണിയും 15 കോടി രൂപയും ഉണ്ടെങ്കിൽ മറ്റൊരു വാരിയൻകുന്നൻ ഇറങ്ങാനുള്ള അവസരം ഉണ്ടെന്ന് ഒമർ ലുലു രംഗത്തെത്തിയതാണ് ഇപ്പോൾ ഏറെ ചർച്ചയായി മാറിയിരിക്കുന്നത്.

ഒമർ ലുലു കുറിച്ചതിങ്ങനെയാണ്. പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരും. നിരവധി പേരാണ് ഈ കുറിപ്പിന് താഴെ കമൻ്റുകളുമായി എത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3213/action-hero-babu-antony-is-the-director-if-he-has-rs-15-crore)