---
title: "'പത്താൻ' കെങ്കേമമാക്കാൻ ഷാരൂഖ് ഖാൻ, സെറ്റില്‍ നിന്നുള്ള ഫോട്ടോ പുറത്ത്"
english_title: "Now, the photo of Shah Rukh Khan from the set of 'Pathan' is being discussed."
publisher: "moviemax.in"
canonical_url: "https://moviemax.in/news/32118/now-the-photo-of-shah-rukh-khan-from-the-set-of-pathan-is-being-discussed"
published_at: "2022-03-16T15:34:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6231b6d134475_sharook.jpg"
keywords: []
---

# 'പത്താൻ' കെങ്കേമമാക്കാൻ ഷാരൂഖ് ഖാൻ, സെറ്റില്‍ നിന്നുള്ള ഫോട്ടോ പുറത്ത്

> **Lead Summary:** ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രം 'പത്താനാ'യി കാത്തിരിക്കുകയാണ് ആരാധകര്‍. സ്‍പെയിനിലാണ് 'പത്താൻ' ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ നടക്കുന്നത്. 'പത്താൻ' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഷാരൂഖ് അടക്കമുള്ളവര്‍ സ്‍പെയിനിലേക്ക് പോകുന്നതിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

## Article Content

ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രം 'പത്താനാ'യി കാത്തിരിക്കുകയാണ് ആരാധകര്‍. സ്‍പെയിനിലാണ് 'പത്താൻ' ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ നടക്കുന്നത്. 'പത്താൻ' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഷാരൂഖ് അടക്കമുള്ളവര്‍ സ്‍പെയിനിലേക്ക് പോകുന്നതിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ഇപ്പോഴിതാ 'പത്താൻ' ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഷാരൂഖ് ഖാന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മുടി നീട്ടി വളര്‍ത്തി ഷര്‍ട്‍ലെസായിട്ടുള്ള ഷാരൂഖ് ഖാനെയാണ് ഫോട്ടോയില്‍ കാണാനാകുന്നത്. ഷാരൂഖ് ഖാൻ ചിത്രം 'പത്താൻ' റിലീസ് തിയ്യതി പ്രഖ്യാപിച്ച് അടുത്തിടെ ഒരു ടീസര്‍ പുറത്തുവിട്ടിരുന്നു.

തിയറ്ററുകളില്‍ തന്നെയാണ് ചിത്രം റിലീസ് ചെയ്യുക. ഷാരൂഖ് ഖാൻ ചിത്രം അടുത്ത വർഷം ജനുവരി 25ന് ലോകമെമ്പാടും റിലീസ് ചെയ്യും. ആമിര്‍ ഖാൻ ചിത്രം കണ്ടോയെന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഷാരൂഖ് ഖാൻ പറഞ്ഞ മറുപടി ചര്‍ച്ചയായിരുന്നു.

തമാശ കലര്‍ന്ന ഒരു മറുപടിയായിരുന്നു ഷാരൂഖ് ഖാൻ നല്‍കിയത്. ആദ്യം 'പത്താൻ' സിനിമ കാണിക്കൂവെന്നാണ് ആമിര്‍ ഖാൻ പറഞ്ഞത് എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.

ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും പത്താനെ പരിചയപ്പെടുത്തുന്നതാണ് ടീസർ. സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അയാളുടെ ലക്ഷ്യമെന്ന് ഇരുവരും പറയുമ്പോൾ മുഖം വ്യക്തമാക്കാതെ ഷാരൂഖ് ഖാൻ നടന്നു വരുന്നതും ടീസറിൽ കാണാം.

'അൽപ്പം വൈകിയെന്ന് അറിയാം. എന്നാലും തീയതി ഓർത്തുവെച്ചോളൂ. 2023 ജനുവരി 25ന് തിയേറ്ററുകളിൽ കാണാം', എന്ന് ടീസർ പങ്കുവച്ച് ഷാരൂഖ് ഖാൻ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/32118/now-the-photo-of-shah-rukh-khan-from-the-set-of-pathan-is-being-discussed)