---
title: "സത്യാവസ്ഥ എന്താണെന്ന് പോലും അറിയാതെയാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നത്- നടി സോണിയ അഗര്‍വാള്‍"
english_title: "Actress Sonia Agarwal is spreading such rumors without even knowing the truth"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3211/actress-sonia-agarwal-is-spreading-such-rumors-without-even-knowing-the-truth"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61308d7d1cf02_soni.jpg"
keywords: []
---

# സത്യാവസ്ഥ എന്താണെന്ന് പോലും അറിയാതെയാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നത്- നടി സോണിയ അഗര്‍വാള്‍

> **Lead Summary:** കഴിഞ്ഞ ദിവസം കന്നട നടി സോണിയയുടെ വീട്ടില്‍ ഉള്‍പ്പടെ പല പ്രമുഖരുടെ വീ്ട്ടിലും റെയ്ഡ് നടന്നിരുന്നു. എന്നാല്‍ ചില പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സോണിയ എന്ന നടിയ്ക്ക് പകരം, തമിഴിലെ പ്രശസ്ത നടി സോണിയ അഗര്‍വാളിന്റെ ഫോട്ടോ ആണ് വച്ചത്. അനാവശ്യമായി തന്റെ പേരും ഫോട്ടോയും ഇത്തരമൊരു കേസിലേക്ക് വലിച്ചിഴച്ചതിന് പ്രതികരണവുമായി രംഗത്തെത്തിയിരിയ്ക്കുകയാണിപ്പോള്‍ നടി. ഒരു ലാപ് ടോപും ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ എന്തും എഴുതി പ്രചരിപ്പിയ്ക്കാം എന്ന നിലപാട് മാറ്റണം എന്ന് നടി പറയുന്നു.

## Article Content

കഴിഞ്ഞ ദിവസം കന്നട നടി സോണിയയുടെ വീട്ടില്‍ ഉള്‍പ്പടെ പല പ്രമുഖരുടെ വീ്ട്ടിലും റെയ്ഡ് നടന്നിരുന്നു. എന്നാല്‍ ചില പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സോണിയ എന്ന നടിയ്ക്ക് പകരം, തമിഴിലെ പ്രശസ്ത നടി സോണിയ അഗര്‍വാളിന്റെ ഫോട്ടോ ആണ് വച്ചത്. അനാവശ്യമായി തന്റെ പേരും ഫോട്ടോയും ഇത്തരമൊരു കേസിലേക്ക് വലിച്ചിഴച്ചതിന് പ്രതികരണവുമായി രംഗത്തെത്തിയിരിയ്ക്കുകയാണിപ്പോള്‍ നടി. ഒരു ലാപ് ടോപും ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ എന്തും എഴുതി പ്രചരിപ്പിയ്ക്കാം എന്ന നിലപാട് മാറ്റണം എന്ന് നടി പറയുന്നു.

സത്യാവസ്ഥ എന്താണെന്ന് പോലും അറിയാതെയാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നത്. വാര്‍ത്ത കൊടുത്തു കഴിഞ്ഞ ശേഷമാണ് പലരും വിളിയ്ക്കുന്നത്. ഇന്നലെ മുതല്‍ ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം വാര്‍ത്ത അറിഞ്ഞ് വിളിച്ചു കൊണ്ടിരിയ്ക്കുകയാണ്.സിനിമാ താരങ്ങള്‍ പൊതു സ്വത്താണ് എന്ന ധാരണയാണ് പലര്‍ക്കും. ഒരു പേനയും നോട്ട് ബുക്കും ഉണ്ടെങ്കില്‍, അല്ലെങ്കില്‍ ഇന്റര്‍നെറ്റും ഐ പാഡും ഉണ്ടെങ്കില്‍ എന്തും ആരെ കുറിച്ചും എഴുതാം എന്നാണ് ധാരണ. ഒരു തരത്തിലുള്ള അന്വേഷണവും നടത്താതെയാണ് മറ്റൊരു വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3211/actress-sonia-agarwal-is-spreading-such-rumors-without-even-knowing-the-truth)