---
title: "അല്‍ഫോണ്‍സ് പുത്രന്‍റെ  ഗോള്‍ഡിന്റെ ചിത്രീകരണം സെപ്റ്റംബര്‍ പകുതിയോടെ ആരംഭിയ്ക്കും"
english_title: "Filming for Gold is set to begin in mid-September"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3210/filming-for-gold-is-set-to-begin-in-mid-september"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6130844952ec7_gold.jpg"
keywords: []
---

# അല്‍ഫോണ്‍സ് പുത്രന്‍റെ  ഗോള്‍ഡിന്റെ ചിത്രീകരണം സെപ്റ്റംബര്‍ പകുതിയോടെ ആരംഭിയ്ക്കും

> **Lead Summary:** നയന്‍താരയെയും പൃഥ്വിരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് ഗോള്‍ഡ്. ഇവരെ കൂടാതെ ചിത്രത്തില്‍ അജ്മല്‍ അമീര്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. മറ്റ് കാസ്റ്റ് ആന്റ് ക്രൂ വിവരങ്ങള്‍ വൈകാതെ പുറത്ത് വിടും.സെപ്റ്റംബര്‍ പകുതിയോടെ ഗോള്‍ഡിന്റെ ചിത്രീകരണം ആരംഭിയ്ക്കും. അപ്പോഴേക്കും പൃഥ്വിരാജ് ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ ഷൂട്ടിങും പൂര്‍ത്തിയാക്കും. തമിഴിലും മലയാളത്തിലുമായിട്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. അല്‍ഫോണ്‍സിന്റെ ആദ്യ ചിത്രമായ നേരവും ദ്വിഭാഷ ചിത്രമായിരുന്നു. 

## Article Content

നയന്‍താരയെയും പൃഥ്വിരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് ഗോള്‍ഡ്. ഇവരെ കൂടാതെ ചിത്രത്തില്‍ അജ്മല്‍ അമീര്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. മറ്റ് കാസ്റ്റ് ആന്റ് ക്രൂ വിവരങ്ങള്‍ വൈകാതെ പുറത്ത് വിടും.സെപ്റ്റംബര്‍ പകുതിയോടെ ഗോള്‍ഡിന്റെ ചിത്രീകരണം ആരംഭിയ്ക്കും. അപ്പോഴേക്കും പൃഥ്വിരാജ് ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ ഷൂട്ടിങും പൂര്‍ത്തിയാക്കും. തമിഴിലും മലയാളത്തിലുമായിട്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. അല്‍ഫോണ്‍സിന്റെ ആദ്യ ചിത്രമായ നേരവും ദ്വിഭാഷ ചിത്രമായിരുന്നു. 

പൃഥ്വിരാജ് - നയന്‍താര ചിത്രത്തിനൊപ്പം തന്നെ അല്‍ഫോണ്‍സ് തന്റെ അടുത്ത ചിത്രവും പ്രഖ്യാപിച്ചിരുന്നു. പാട്ട് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ നയന്‍താരയും ഫഹദ് ഫാസിലും ആണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. കൊവിഡ് കാലം നിയന്ത്രണ വിധേയമായാല്‍ മാത്രമേ സിനിമയുടെ ഷൂട്ടിങ് ആരംഭിയ്ക്കുകയുള്ളൂ.

പുതുമകള്‍ ഇല്ലാതെ സിനിമകള്‍ ചെയ്ത് വിജയിപ്പിയ്ക്കുന്ന സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. രണ്ടേ രണ്ട് ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇടം നേടിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. പ്രേമം എന്ന ചിത്രം ഭാഷകള്‍ക്ക് അതീതമായ വിജയമായിരുന്നു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അല്‍ഫോണ്‍സ് വീണ്ടുമൊരു സിനിമ സംവിധാനം ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷയും വലുതാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3210/filming-for-gold-is-set-to-begin-in-mid-september)