'പത്തൊൻപതാം നൂറ്റാണ്ടിൻെറ' മുന്നാമത്തെ പോസ്റ്റര്‍ -റീലീസ് കാത്തിരിന്ന് ആരാധകര്‍

 'പത്തൊൻപതാം നൂറ്റാണ്ടിൻെറ' മുന്നാമത്തെ പോസ്റ്റര്‍ -റീലീസ് കാത്തിരിന്ന് ആരാധകര്‍
2021-10-04T21:49:00 | By Truevision Admin

ഗോകുലം മൂവിസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന "പത്തൊന്‍പതാം നൂറ്റാണ്ട് " തീയേറ്ററുകളിലെത്താനായി ഒരുങ്ങുകയാണ്.സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് വിനയൻ കുറിച്ചിരിക്കുന്ന വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ചിത്രത്തിലെ മൂന്നാം ക്യാരക്ടർ പോസ്റ്ററാണ് ഇത്. സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്ന പണിക്കശ്ശേരി തറവാട്ടിലെ പരമേശ്വര കൈമൾ എന്ന കഥാപാത്രത്തിൻ്റെ പോസ്റ്ററാണ് വിനയൻ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. വിനയൻ ഇതോടൊപ്പം കുറിച്ചിരിക്കുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.


കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെ: 'പത്തൊൻപതാം നൂറ്റാണ്ടിൻെറ മുന്നാമത്തെ പോസ്റ്റര്‍ ഇറങ്ങുകയാണ്. കൊല്ലും കൊലയും നടത്താൻ അവകാശമുള്ള പണിക്കശ്ശേരി തറവാട്ടിലെ പരമേശ്വരകൈമളേ അവതരിപ്പിക്കുന്നത് സുരേഷ്കൃഷ്ണ എന്ന മലയാളത്തിലെ അനുഗ്രഹീത നടനാണ്. കരുമാടിക്കുട്ടൻ എന്ന എൻെറ ചിത്രത്തിലൂടെത്തന്നെ യാണ് സുരേഷ്കൃഷ്ണ സിനിമയിലേക്കു വന്നത്.'

വലിയ ധനാഠ്യനും, ബുദ്ധിമാനും തിരുവാതാംകൂർ ദിവാനെ പോലും വരുതിക്കു കൊണ്ടുവരുവാൻ പോന്ന കൗശലക്കാരനുമായ കൈമളെന്ന കഥാപാത്രത്തെ അങ്ങേയറ്റം ഭംഗിയായും മിതത്വത്തോടെയും സുരേഷ് അവതരിപ്പിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെവിടെയും ഒരു മിന്നൽ പിണർ പോലെ തൻെറ കുതിരപ്പുറത്തു പറന്നെത്താൻ കഴിവുണ്ടായിരുന്ന ഒരു പടക്കുറുപ്പു കൂടി ആയിരുന്നു കൈമൾ.'

'തീണ്ടലും തൊടീലും നിലനിന്നിരുന്ന അക്കാലത്ത് അധസ്ഥിതർക്കു വേണ്ടി സംസാരിക്കുവാൻ അങ്ങ് ആറാട്ടു പുഴയിൽ ഒരു ശബ്ദം ഉയർന്നിരിക്കുന്നു എന്നു കേട്ടറിഞ്ഞ കൈമൾ രോഷം കൊണ്ടു. അത് വേലായുധച്ചേകവരാണന്നറിയുന്നതോടെ ഒരു പുതിയ പോർമുഖം തുറക്കുകയായിരുന്നു.'


'ഒരു നൂറ്റാണ്ടിൻെറ ബൃഹുത്തായ ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ തന്നെ അധികാരവും അംഗബലവും കൊണ്ടു ചൂതാട്ടം നടത്തിയവരുടെ അസാധാരണമായ കഥകൾ കൂടി ഈ ചിത്രത്തിലുണ്ട്.. പത്തൊൻപതാം നൂറ്റാണ്ടിലെ അറുപതോളം ചരിത്ര കഥാപാത്രങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് പണിക്കശ്ശേരിപരമേശ്വര കൈമൾ.'

സിജു വിൽസൺ, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, സുദേവ് നായർ, ജാഫർ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠൻ ആചാരി, സെന്തിൽ കൃഷ്ണ, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഗത, ജയന്‍ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ തുടങ്ങി നിരവധി താരങ്ങൾ ഒന്നിക്കുന്നതാണ് ചിത്രം.


Content Highlight: Fans await the release of the third poster of 'Nineteenth Century'

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup