വി ഡി സതീശൻ ദിലീപിനെ ചിത്രത്തിൽ നിന്നും വെട്ടിമാറ്റിയത്? രണ്ട് കാരണങ്ങൾ ഇതാ...?

വി ഡി സതീശൻ ദിലീപിനെ ചിത്രത്തിൽ നിന്നും വെട്ടിമാറ്റിയത്? രണ്ട്  കാരണങ്ങൾ ഇതാ...?
2022-03-16T13:05:00 | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സിദ്ദിക്ക്. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മലയാള സിനിമയിലെ അവിഭാജ്യ ഘടകമാണ് ഇദ്ദേഹം.  എല്ലാത്തരം കഥാപാത്രങ്ങളും ഇദ്ദേഹത്തിന് വഴങ്ങും. അതിപ്പോൾ റൊമാൻസ് ആയാലും ഇമോഷണൽ ആയാലും ആക്ഷൻ ആയാലും നായകൻ ആയാലും വില്ലൻ ആയാലും. ഇദ്ദേഹത്തിൻറെ എല്ലാത്തരം കഥാപാത്രങ്ങളും നമ്മൾ കണ്ടതാണ്.

അടുത്തിടെ ആയിരുന്നു അദ്ദേഹത്തിൻറെ മകൻറെ വിവാഹം കഴിഞ്ഞത്. ഷഹീൻ എന്നാണ് മകൻറെ പേര്. ഡോക്ടർ ആയിട്ടുള്ള അമൃത ആയിരുന്നു വധു. നിരവധി ആളുകൾ ആയിരുന്നു അവർക്ക് വിവാഹ ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്.




വളരെ പ്രൈവറ്റ് ആയിട്ടായിരുന്നു വിവാഹം കഴിഞ്ഞത്. അടുത്ത കുടുംബക്കാർ മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. പിന്നീട് പ്രമുഖർക്ക് വേണ്ടി മറ്റൊരു ദിവസം പാർട്ടി അറേഞ്ച് ചെയ്യുകയായിരുന്നു.

സിനിമാ മേഖലയിലെ നിരവധി പ്രമുഖർ ആയിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. മമ്മൂട്ടിയും മോഹൻലാലും വിവാഹത്തിൽ പങ്കെടുത്തിരുന്നു. രാഷ്ട്രീയ മേഖലയിലെ പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ വിവാഹത്തിൽ പങ്കെടുക്കുകയും അതിൻറെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കുകയും ചെയ്തിരുന്നു.



എന്നാൽ പിന്നാലെ ഇത് ചെറിയ വിമർശനങ്ങൾക്ക് കാരണമായി. യഥാർത്ഥ ചിത്രത്തിൽ ഒന്നും ദിലീപിനെ വെട്ടി മാറ്റി ക്രോപ്പ് ചെയ്തു കൊണ്ടാണ് ചിത്രം പങ്കുവെച്ച എന്നായിരുന്നു വിമർശനം. എന്ത് കാരണം കൊണ്ടാണ് ദിലീപിനെ വെട്ടിമാറ്റിയത് എന്ന ചോദ്യം ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ദുരൂഹമായി തുടരുകയാണ്. പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉയർന്നു കേൾക്കുന്നത്. അത് എന്തൊക്കെയാണ് എന്ന് അറിയുമോ.

1. ദിലീപ് നിരപരാധിയാണ് എന്ന് ആരൊക്കെ വിശ്വസിച്ചാലും ഇപ്പോഴും നിയമത്തിൻറെ കണ്ണിൽ അദ്ദേഹം പ്രതിയാണ്. ഒരു പക്ഷേ അദ്ദേഹം യഥാർത്ഥത്തിൽ നിരപരാധി തന്നെ ആയിരിക്കും. എന്നാൽ കേസ് തെളിയുന്നതുവരെ ദിലീപ് പ്രതി തന്നെ ആയി തുടരും എന്നതാണ് സങ്കടകരമായ വസ്തുത.

ഒരുപക്ഷേ അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കുവാൻ താൽപര്യമില്ലാത്തതുകൊണ്ട് ആയിരിക്കും വിഡി സതീശൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.


2. വിഡി സതീശൻ മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും സിദ്ദിഖിൻ്റെയും ഒപ്പം ഇരിക്കുന്ന നിരവധി ഫോട്ടോകൾ പലരും എടുത്തിരുന്നു. ഇതിൽ ഒരെണ്ണം മാത്രമാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത്. അതിൽ ദിലീപ് ഇല്ല എന്നത് ശരി തന്നെയാണ്.

എന്നാൽ ദിലീപ് ഉൾപ്പെടുത്താൻ വേറെ ചിത്രങ്ങൾ നിരവധി ഉണ്ടായിരുന്നു. എല്ലാവരും ഇരിക്കുന്ന ചിത്രം ക്രോപ്പ് ചെയ്തു കൊണ്ട് അല്ല വിഡി സതീശൻ പങ്കുവെച്ചത്. വിഡി സതീശൻ പങ്കുവച്ച ചിത്രം ഒറിജിനൽ തന്നെ ആയിരുന്നു. രണ്ടു ചിത്രങ്ങളുടെയും ക്യാമറ ആംഗിൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ നിങ്ങൾക്കും ഈ കാര്യം വ്യക്തമാവും.


Content Highlight: VD Satheesan cut Dileep out of the film? Here are 2 reasons ...

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup