---
title: "ആ കഥാപാത്രം തനിക്ക് വേണം എന്ന് പറഞ്ഞ് കാവ്യ വാശിപിടിച്ചു; സംഭവം ഇങ്ങനെ ..."
english_title: "Kavya insisted that she wanted the character; The incident is as follows ..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/32074/kavya-insisted-that-she-wanted-the-character-the-incident-is-as-follows"
published_at: "2022-03-16T12:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62318f1310834_KAVYA.jpg"
keywords: []
---

# ആ കഥാപാത്രം തനിക്ക് വേണം എന്ന് പറഞ്ഞ് കാവ്യ വാശിപിടിച്ചു; സംഭവം ഇങ്ങനെ ...

> **Lead Summary:** ക്യാമ്പസ് കഥ പറഞ്ഞ ചിത്രമായിരുന്നു ക്ലാസ്സ്‌മേറ്റ്‌സ്. താരനിര ഒന്നിച്ച ചിത്രത്തിന് മികച്ച പ്രതികരണം ആണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇപ്പോള്‍ സിനിമയുടെ അണിയറയില്‍ നടന്ന ഒരു കാര്യം ആണ് സോഷ്യല്‍ മീഡിയയില്‍ പരസ്യമാവുന്നത്.

## Article Content

ക്യാമ്പസ് കഥ പറഞ്ഞ ചിത്രമായിരുന്നു ക്ലാസ്സ്‌മേറ്റ്‌സ്. താരനിര ഒന്നിച്ച ചിത്രത്തിന് മികച്ച പ്രതികരണം ആണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇപ്പോള്‍ സിനിമയുടെ അണിയറയില്‍ നടന്ന ഒരു കാര്യം ആണ് സോഷ്യല്‍ മീഡിയയില്‍ പരസ്യമാവുന്നത്.

ഇതില്‍ കാവ്യ താര എന്ന കഥാപാത്രത്തിലായിരുന്നു എത്തിയിരുന്നത്. എന്നാല്‍ നടിക്ക് റസിയ എന്ന കഥാപാത്രം ചെയ്യാനായിരുന്നു താല്‍പര്യം.

ആദ്യ ദിനത്തെ ഷൂട്ട് കഴിഞ്ഞപ്പോള്‍ തന്നെ ലാല്‍ജോസിനോട് റസിയയുടെ വേഷം താന്‍ ചെയ്യാമെന്ന് കാവ്യ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ലാല്‍ജോസ് ശക്തമായി വിസമ്മതിച്ചു. അടുത്ത ദിവസം എല്ലാ താരങ്ങളുമുള്ള കോമ്പിനേഷന്‍ സീനില്‍ റിഹേഴ്‌സലിന് കാവ്യയെ അന്വേഷിച്ചപ്പോള്‍ കണ്ടില്ല.

കാവ്യ ദേഷ്യം വന്ന് അസ്സിസ്റ്റന്റ്സിനെ ചീത്ത പറഞ്ഞ് കരയുന്നതായാണ് ലാല്‍ജോസ് പിന്നീട് കണ്ടത്. എത്ര പറഞ്ഞിട്ടും കാര്യം മനസിലാകാതിരുന്ന കാവ്യയോട് അവസാനം ലാല്‍ജോസ് രണ്ടും കല്പിച്ചു പറഞ്ഞു.

‘നിനക്ക് വേണെമെങ്കില്‍ അഭിനയിക്കാം ….റസിയ ചെയ്യാന്‍ വേറെ ആളുണ്ട് ..അതും പറഞ്ഞ് ഷൂട്ട് മുടക്കാനാണ് ഉദ്ദേശമെങ്കില്‍ നിന്റെ കഥാപാത്രം മറ്റാരെയെങ്കിലും കൊണ്ട് ഞാന്‍ ചെയ്യിക്കും.’

ലാല്‍ജോസിന്റെ മറുപടി കേട്ട് ഞെട്ടിയ കാവ്യ പിന്നെ ഒന്നും മിണ്ടാതെ തന്റെ രംഗങ്ങള്‍ അഭിനയിച്ചു തീര്‍ത്തു. ഇടവേളകളില്‍ ലാല്‍ജോസ് സ്വസ്ഥമായി കാവ്യയെ കാര്യം പറഞ്ഞു മനസിലാക്കി.

‘ആ കഥാപാത്രം ആരും പ്രതീക്ഷിക്കാത്ത ഒരാള്‍ ചെയ്യുമ്പോഴേ സിനിമയ്ക്ക് ഒരു ഭംഗി വരൂ ..നീ ആ കഥാപാത്രം ചെയ്താല്‍ എന്തായാലും ആള്‍കാര്‍ ആ സസ്‌പെന്‍സ് തിരിച്ചറിയും’. അങ്ങനെ കാവ്യ താരയുടെ കഥാപാത്രത്തില്‍ എത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/32074/kavya-insisted-that-she-wanted-the-character-the-incident-is-as-follows)