---
title: "ബോണ്ട് സീരീസിലെ ഇരുപത്തിയഞ്ചാം ചിത്രമായ നോ ടൈം ടു ഡൈ ഫൈനൽ ഇന്‍റര്‍നാഷണൽ ട്രെയിലർ പുറത്തിറങ്ങി"
english_title: "No Time to Die Final International Trailer for the 25th Bond Series Released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3205/no-time-to-die-final-international-trailer-for-the-25th-bond-series-released"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/612f9ea0871ac_no.jpg"
keywords: []
---

# ബോണ്ട് സീരീസിലെ ഇരുപത്തിയഞ്ചാം ചിത്രമായ നോ ടൈം ടു ഡൈ ഫൈനൽ ഇന്‍റര്‍നാഷണൽ ട്രെയിലർ പുറത്തിറങ്ങി

> **Lead Summary:** ബോണ്ട് സീരീസിലെ ഇരുപത്തിയഞ്ചാം ചിത്രമായ നോ ടൈം ടു ഡൈ ഫൈനൽ ഇന്‍റര്‍നാഷണൽ ട്രെയിലർ പുറത്തിറങ്ങി. കാരി ജോജി ഫുകുനാങ്കയാണ് സംവിധാനം. ഡാനിയൽ ക്രെയിഗ് നായകനായെത്തുന്ന അവസാന ബോണ്ട് ചിത്രം കൂടിയാണ് നോ ടൈം ടു ഡൈ. ഒരു ജെയിംസ് ബോണ്ട് ചിത്രത്തില്‍നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന എല്ലാത്തരം ഘടകങ്ങളും ഉള്‍ക്കൊള്ളിച്ച ചിത്രമാണെന്നാണ് ട്രെയിലറിൽ നിന്ന് അറിയാനാകുന്നത്.

## Article Content

ബോണ്ട് സീരീസിലെ ഇരുപത്തിയഞ്ചാം ചിത്രമായ നോ ടൈം ടു ഡൈ ഫൈനൽ ഇന്‍റര്‍നാഷണൽ ട്രെയിലർ പുറത്തിറങ്ങി. കാരി ജോജി ഫുകുനാങ്കയാണ് സംവിധാനം. ഡാനിയൽ ക്രെയിഗ് നായകനായെത്തുന്ന അവസാന ബോണ്ട് ചിത്രം കൂടിയാണ് നോ ടൈം ടു ഡൈ. ഒരു ജെയിംസ് ബോണ്ട് ചിത്രത്തില്‍നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന എല്ലാത്തരം ഘടകങ്ങളും ഉള്‍ക്കൊള്ളിച്ച ചിത്രമാണെന്നാണ് ട്രെയിലറിൽ നിന്ന് അറിയാനാകുന്നത്.

ജെയിംസ് ബോണ്ട് സിരീസിലെ 25-ാം ചിത്രവും ഡാനിയല്‍ ക്രെയ്ഗ് ബോണ്ട് വേഷത്തിലെത്തുന്ന അഞ്ചാം ചിത്രവുമാണിത്. 2.23 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലർ ജെയിംസ് ബോണ്ട് ആരാധകരെ ത്രസിപ്പിക്കുന്നതാണ്. ക്രിസ്റ്റോഫ് വാള്‍ട്ട്‌സ്, റമി മാലിക്, അന ഡെ അര്‍മാസ്, ലഷാന ലിഞ്ച്, ഡേവിഡ് ഡെന്‍സിക്, ബില്ലി മഗ്നുസ്സെന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

കൊവിഡ് സാഹചര്യത്തില്‍ റിലീസ് ഒരു വര്‍ഷത്തിലേറെ വൈകി സെപ്റ്റംബർ 30നാണ് ഇപ്പോള്‍ എത്താനൊരുങ്ങുന്നത്. 2020 ഏപ്രിലിലായിരുന്നു ആദ്യം റിലീസ് തീരുമാനിച്ചിരുന്നത്. 250 ബില്യണ്‍ ഡോളര്‍ ബജറ്റിലുള്ളതാണ് ചിത്രം. സിനിമയുടെ ഡയറക്റ്റ് ഒടിടി റിലീസിനെ കുറിച്ചുള്ള കിംവദന്തികള്‍ പരന്നതിനിടയിലാണ് ഇപ്പോള്‍ തീയേറ്റര്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3205/no-time-to-die-final-international-trailer-for-the-25th-bond-series-released)