---
title: "സംസ്ഥാന ടെലിവിഷൻ അവാർഡ്സ്  മികച്ച എജ്യൂക്കേഷണൽ പ്രോഗ്രാം പുരസ്കാരം 'തരിയോടി'ന്!"
english_title: "State Television Awards for Best Educational Program for 'Thariyodi'!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3204/state-television-awards-for-best-educational-program-for-thariyodi"
published_at: "2021-10-04T21:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/612f9a6d3cbda_thari2.jpg"
keywords: []
---

# സംസ്ഥാന ടെലിവിഷൻ അവാർഡ്സ്  മികച്ച എജ്യൂക്കേഷണൽ പ്രോഗ്രാം പുരസ്കാരം 'തരിയോടി'ന്!

> **Lead Summary:**  2020 ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്‌സിൽ മികച്ച എജ്യൂക്കേഷണൽ പ്രോഗ്രാമ്മിനുള്ള അവാർഡ് 'തരിയോട്' എന്ന ഡോക്യുമെന്ററി ചിത്രം കരസ്ഥമാക്കി. മലബാറിലെ സ്വർണ്ണ ഖനനത്തിന്റെ ചരിത്രം അപൂർവ്വ രേഖകളിലൂടെ ആവിഷ്കരിച്ച ഗവേഷണ മികവിനാണ് പുരസ്കാരമെന്ന് പ്രഖ്യാപന വേളയിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞു.നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്തത്.

## Article Content

 2020 ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്‌സിൽ മികച്ച എജ്യൂക്കേഷണൽ പ്രോഗ്രാമ്മിനുള്ള അവാർഡ് 'തരിയോട്' എന്ന ഡോക്യുമെന്ററി ചിത്രം കരസ്ഥമാക്കി. മലബാറിലെ സ്വർണ്ണ ഖനനത്തിന്റെ ചരിത്രം അപൂർവ്വ രേഖകളിലൂടെ ആവിഷ്കരിച്ച ഗവേഷണ മികവിനാണ് പുരസ്കാരമെന്ന് പ്രഖ്യാപന വേളയിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞു.നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്തത്.

ഹോളിവുഡ് ഇന്റർനാഷണൽ ഗോൾഡൻ ഏജ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി, സെവൻത്ത് ആർട്ട് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡോക്യുമെന്ററി ഹ്രസ്വചിത്ര സംവിധായകനുള്ള പുരസ്കാരം, റീൽസ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജൂറി അവാർഡ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം നാലോളം അവാർഡുകൾ കരസ്ഥമാക്കിയ 'തരിയോട്' നിരവധി ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

കോണ്ടിനെന്റെൽ ഫിലിം അവാർഡ്സിൽ മികച്ച ഏഷ്യൻ ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തിൽ തരിയോടിനെ ഫൈനലിസ്റ്റായി തിരഞ്ഞെടുത്തിരുന്നു. ഐ ഫിലിംസ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ ചിത്രം സെമി ഫൈനലിസ്റ്റായിരുന്നു. യൂറോപ്പിലെ സ്ലോവാക്യയിൽ നടന്ന കൊഷിറ്റ്സെ ഇന്റർനാഷണൽ മന്ത്ലി ഫിലിം ഫെസ്റ്റിവൽ, ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക് സെഷൻസ്, ലോസ് ആഞ്ചെലെസിലെ സ്റ്റാൻഡാലോൺ ഫിലിം ഫെസ്റ്റിവൽ ആൻഡ് അവാർഡ്‌സ് തുടങ്ങിയ ചലച്ചിത്ര മേളയിലേയ്ക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3204/state-television-awards-for-best-educational-program-for-thariyodi)