---
title: "'ഹേയ് സിനാമിക' വീഡിയോ ഗാനം പുറത്ത് "
english_title: "'Hey Cinnamic' video song out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31993/hey-cinnamic-video-song-out"
published_at: "2022-03-15T22:58:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6230cd21173ee_ SNIMAA.jpg"
keywords: []
---

# 'ഹേയ് സിനാമിക' വീഡിയോ ഗാനം പുറത്ത് 

> **Lead Summary:** അഭിനയത്തിന് പുറമെ താനൊരു മികച്ച ​ഗായകനാണെന്ന് കൂടി തെളിയിച്ച യുവതാരമാണ് ദുൽഖർ സൽമാൻ . മലയാളത്തിൽ ഇതിനോടകം നിരവധി ​ഗാനങ്ങൾക്ക് ശബ്ദമാകാൻ ദുൽഖറിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആദ്യമായി തമിഴിൽ പാടിയ ​ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ദുൽഖർ.

## Article Content

അഭിനയത്തിന് പുറമെ താനൊരു മികച്ച ​ഗായകനാണെന്ന് കൂടി തെളിയിച്ച യുവതാരമാണ് ദുൽഖർ സൽമാൻ . മലയാളത്തിൽ ഇതിനോടകം നിരവധി ​ഗാനങ്ങൾക്ക് ശബ്ദമാകാൻ ദുൽഖറിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആദ്യമായി തമിഴിൽ പാടിയ ​ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ദുൽഖർ.

'ഹേയ് സിനാമിക' (Hey Sinamika)യിലെ ​ഗാനമാണ് പുറത്തുവന്നത്. ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായി എത്തുന്നതും ദുൾഖർ തന്നെയാണ്.

ഗാനത്തിന്റെ വീഡിയോ ദുൽഖർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. സംഗീത സംവിധാനം ഗോവിന്ദ് വസന്തയും വരികൾ മദൻ കർക്കിയുമാണ്. 'അച്ചമില്ലൈ..' എന്ന ഗാനത്തിന്റെ ലറിക് വീഡിയോയ്ക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു.

മണിരത്‌നത്തിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാനും നിത്യാ മേനോനും കേന്ദ്രകഥാപാത്രങ്ങളായ 'ഓകെ കൺമണി' എന്ന സിനിമയിലെ ഒരു ഗാനമാണ് 'ഹേയ് സിനാമിക'. കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാർ. ചെന്നൈ ആയിരുന്നു പ്രധാന ലൊക്കേഷൻ.

ഒരു നൃത്ത സംവിധായിക എന്ന നിലയില്‍ തമിഴിലെ മിക്കവാറും എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവും ജോലി ചെയ്തിട്ടുള്ള ആളാണ് ബൃന്ദ മാസ്റ്റര്‍ എന്ന് സിനിമാലോകത്ത് അറിയപ്പെടുന്ന ബ്രിന്ദ ഗോപാല്‍. ജിയോ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഗോവിന്ദ് വസന്ദയാണ്. ഛായാഗ്രഹണം പ്രീത ജയരാമന്‍.

'കാക്ക കാക്ക', 'വാരണം ആയിരം', 'കടൽ', 'പികെ', 'തെരി' എന്നീ സിനിമകൾക്ക് കൊറിയോഗ്രഫി ഒരുക്കിയത് ബൃന്ദയാണ്. മലയാളത്തിൽ 'ബിഗ് ബ്രദർ', 'ആദ്യരാത്രി', 'അതിരൻ', 'മധുരരാജ' എന്നീ സിനിമകൾക്കാണ് സമീപസമയത്ത് നൃത്തച്ചുവടുകൾ ഒരുക്കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/31993/hey-cinnamic-video-song-out)