---
title: "മികച്ച നടനെയും , മികച്ച അമ്മയെയും ഒരേ ഫ്രെയിമിൽ സംവിധാനം ചെയ്ത്   പൃഥ്വിരാജ്"
english_title: "Prithviraj directed Best Actor and Best Mother in the same frame"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3199/prithviraj-directed-best-actor-and-best-mother-in-the-same-frame"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/612f3f68ac2f9_bro daddy.jpg"
keywords: []
---

# മികച്ച നടനെയും , മികച്ച അമ്മയെയും ഒരേ ഫ്രെയിമിൽ സംവിധാനം ചെയ്ത്   പൃഥ്വിരാജ്

> **Lead Summary:** മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായി 'ബ്രോ ഡാഡി'യിൽ എത്തുന്നതെന്ന വാർത്തയ്ക്ക് ശേഷമിതാ മറ്റൊരു വാർ‍ത്ത പങ്കുവെച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. മലയാളത്തിൽ 200 കോടി ക്ലബിൽ ഇടം നേടിയ സൂപ്പർ ഹിറ്റ് സിനിമയായ ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി വീണ്ടും പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന സിനിമയായ ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

## Article Content

മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായി 'ബ്രോ ഡാഡി'യിൽ എത്തുന്നതെന്ന വാർത്തയ്ക്ക് ശേഷമിതാ മറ്റൊരു വാർ‍ത്ത പങ്കുവെച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. മലയാളത്തിൽ 200 കോടി ക്ലബിൽ ഇടം നേടിയ സൂപ്പർ ഹിറ്റ് സിനിമയായ ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി വീണ്ടും പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന സിനിമയായ ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു 'ഹാപ്പി ഫിലിം' ആയി ഒരുങ്ങുന്ന സിനിമയിൽ മോഹൻലാൽ, പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർ‍ശൻ, സൗബിൻ, ജഗദീഷ്, ലാലു അലക്സ്, കനിഹ, മുരളി ഗോപി തുടങ്ങി നിരവധി താരങ്ങളാണ് ഒരുമിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ തന്‍റെ അമ്മയും നടിയുമായ മല്ലിക സുകുമാരനും അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്.

ഹൈദരാബാദില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന സിനിമയുടെ 80 ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. മൂന്ന് സൃഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. ക്രിസ്ത്യൻ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയിൽ മോഹൻലാലിന്‍റേയും പൃഥ്വിരാജിന്‍റേയും അമ്മ വേഷത്തിലാണ് മല്ലിക സുകുമാരൻ അഭിനയിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/3199/prithviraj-directed-best-actor-and-best-mother-in-the-same-frame)