---
title: "ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങൾ ബുദ്ധിമുട്ടുണ്ടാകും; നവ്യാനായർ"
english_title: "Questions about Dileep can be difficult; Navyanayar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31981/questions-about-dileep-can-be-difficult-navyanayar"
published_at: "2022-03-15T22:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6230c1ba80c0e_.jpg"
keywords: []
---

# ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങൾ ബുദ്ധിമുട്ടുണ്ടാകും; നവ്യാനായർ

> **Lead Summary:** മലയാളികൾക്ക് സുപരിചിതയായ നടിയാണ് നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് താരത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിരവധി ചിത്രങ്ങളിൽ നവ്യ അതിനുശേഷം അഭിനയിച്ചു. ഇതിനിടയിലാണ് താരത്തിൻ്റേ വിവാഹം കഴിഞ്ഞത്. വിവാഹശേഷം താരം സിനിമയിൽ നിന്നും ഇടവേള എടുക്കുകയുണ്ടായി.

## Article Content

മലയാളികൾക്ക് സുപരിചിതയായ നടിയാണ് നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് താരത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിരവധി ചിത്രങ്ങളിൽ നവ്യ അതിനുശേഷം അഭിനയിച്ചു. ഇതിനിടയിലാണ് താരത്തിൻ്റേ വിവാഹം കഴിഞ്ഞത്. വിവാഹശേഷം താരം സിനിമയിൽ നിന്നും ഇടവേള എടുക്കുകയുണ്ടായി.

ഇപ്പോൾ നടിയെ ആക്രമിച്ച കേസിൽ നിലപാട് വ്യക്തമാക്കുകയാണ് താരം. ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങൾ നിരസിച്ചു കൊണ്ടാണ് നവ്യ മറുപടി പറഞ്ഞത്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസ് ആണിത്.

അതിനാൽ തന്നെ ഇതിനെ പറ്റി ആധികാരികമായി പറഞ്ഞു മനസ്സിലാക്കാൻ താൻ ഉദ്ദേശിക്കുന്നില്ല. ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങൾ ബുദ്ധിമുട്ടുണ്ടാകും. തൻറെ സഹപ്രവർത്തക ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്.

ഇന്നും അവളുടെ കൂടെ തന്നെയാണ് എന്നതിൽ മാറ്റമില്ല. ഇതിനിടയിൽ ഡബ്ല്യുസിസി പ്രശംസിക്കാനും താരം മറന്നില്ല. മുംബൈയിലായിരുന്നു അതിനാലാണ് മീറ്റിംഗിൽ പങ്കെടുക്കാത്തത്. ഈ സംഘടന കൊണ്ടുവന്ന ഒരുപാട് കാര്യങ്ങളുണ്ട്. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാൻ ഒരിടം എന്ന ആശയം നല്ലതുതന്നെയാണ്.

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുന്നില്ല എന്നകാര്യം ഡബ്ല്യുസിസി ഉന്നയിച്ചപ്പോൾ ആണ് അതിന് ഒരു അനക്കം വെച്ചത്. വേഗം തന്നെ ഈ റിപ്പോർട്ട് പുറത്തു വരേണ്ടതായിരുന്നു എന്നതാണ് തൻറെ അഭിപ്രായം. അതിനിടെ സിനിമയിൽ വീണ്ടും സജീവമാകാൻ ഉള്ള ഒരുക്കത്തിലാണ് നവ്യ. താരം അഭിനയിച്ച ഒരുത്തി എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/31981/questions-about-dileep-can-be-difficult-navyanayar)