---
title: "'ഫാന്‍റം ഹോസ്പിറ്റല്‍'; മഹേഷ് നാരായണന്‍  ബോളിവുഡിലേക്ക്"
english_title: "'Phantom Hospital'; Mahesh Narayanan to Bollywood"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3197/phantom-hospital-mahesh-narayanan-to-bollywood"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/612f258b7fb10_mahesh2.jpg"
keywords: []
---

# 'ഫാന്‍റം ഹോസ്പിറ്റല്‍'; മഹേഷ് നാരായണന്‍  ബോളിവുഡിലേക്ക്

> **Lead Summary:** മലയാള ചലച്ചിത്ര ലോകത്തിന് മികച്ച സിനിമകള്‍ സമ്മാനിച്ച മഹേഷ് നാരായണന്‍ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് ബോളിവുഡില്‍. ടേക്ക് ഓഫ്, സീ യു സൂണ്‍,മാലിക് എന്നിവ അദ്ദേഹത്തിന്റെ മികച്ച സിനിമകളാണ്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ മലയാളി മാധ്യമപ്രവര്‍ത്തകനാണ് ജോസി ജോസഫ്. രാജ്യത്തെ ആരോഗ്യമേഖലയിലെ ചില പ്രവണതെ കുറിച്ച് അദ്ദേഹം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായാണ് 'ഫാന്‍റം ഹോസ്പിറ്റല്‍' എന്ന ചിത്രം ഒരുങ്ങുന്നത്.

## Article Content

മലയാള ചലച്ചിത്ര ലോകത്തിന് മികച്ച സിനിമകള്‍ സമ്മാനിച്ച മഹേഷ് നാരായണന്‍ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് ബോളിവുഡില്‍. ടേക്ക് ഓഫ്, സീ യു സൂണ്‍,മാലിക് എന്നിവ അദ്ദേഹത്തിന്റെ മികച്ച സിനിമകളാണ്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ മലയാളി മാധ്യമപ്രവര്‍ത്തകനാണ് ജോസി ജോസഫ്. രാജ്യത്തെ ആരോഗ്യമേഖലയിലെ ചില പ്രവണതെ കുറിച്ച് അദ്ദേഹം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായാണ് 'ഫാന്‍റം ഹോസ്പിറ്റല്‍' എന്ന ചിത്രം ഒരുങ്ങുന്നത്.

തല്‍വാര്‍, റാസി, ബദായി ഹോ എന്നീ സിനിമകള്‍ നിര്‍മ്മിച്ച് ശ്രദ്ധേയരായ പ്രീതി ഷഹാനിയുടെ ടസ്‌ക് ടേല്‍ ഫിലിംസും ജോസി ജോസഫിന്‍റെ കോണ്‍ഫ്‌ളുവന്‍സ് മീഡിയയും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. മഹേഷ് നാരായണനും ആകാശ് മൊഹിമെനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ രംഗത്ത് നടന്നിട്ടുള്ള ചില യഥാര്‍ത്ഥ സംഭവങ്ങളാണ് സിനിമക്ക് ആധാരമെന്ന് മഹേഷ് നാരായണന്‍ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. . മലയൻ കുഞ്ഞ്, അറിയിപ്പ് തുടങ്ങിയ സിനിമകളാണ് മഹേഷ് നാരായണൻ അടുത്തതായി മലയാളത്തിൽ ഒരുക്കുന്ന സിനിമകള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/3197/phantom-hospital-mahesh-narayanan-to-bollywood)