---
title: "ഒന്നിനും കൊള്ളാത്തവരല്ല; നീന ഗുപ്ത പറയുന്നു "
english_title: "Now, Nina Gupta has come out with a response to those who insult women in the name of dress."
publisher: "moviemax.in"
canonical_url: "https://moviemax.in/news/31890/now-nina-gupta-has-come-out-with-a-response-to-those-who-insult-women-in-the-name-of-dress"
published_at: "2022-03-15T15:01:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62305ce8201aa_.jpg"
keywords: []
---

# ഒന്നിനും കൊള്ളാത്തവരല്ല; നീന ഗുപ്ത പറയുന്നു 

> **Lead Summary:** ബോളിവുഡിലെ മുന്‍നിര താരമാണ് നീന ഗുപ്ത. ഒരു പ്രായം കഴിഞ്ഞാല്‍ പിന്നീട് നടിമാരെ തേടി അവസരങ്ങള്‍ വരാതാകുന്നതിനെതിരെ ശബ്ദമുയര്‍ത്തിയ താരമാണ് നീ ഗുപ്ത. ചെറുപ്പക്കാരെ പോലും നാണിപ്പിക്കുന്ന ചുറുക്കോടെ സോഷ്യല്‍ മീഡിയയിലും ഓളം സൃഷ്ടിക്കുന്ന താരമാണ് നീന ഗുപ്ത.

## Article Content

ബോളിവുഡിലെ മുന്‍നിര താരമാണ് നീന ഗുപ്ത. ഒരു പ്രായം കഴിഞ്ഞാല്‍ പിന്നീട് നടിമാരെ തേടി അവസരങ്ങള്‍ വരാതാകുന്നതിനെതിരെ ശബ്ദമുയര്‍ത്തിയ താരമാണ് നീ ഗുപ്ത. ചെറുപ്പക്കാരെ പോലും നാണിപ്പിക്കുന്ന ചുറുക്കോടെ സോഷ്യല്‍ മീഡിയയിലും ഓളം സൃഷ്ടിക്കുന്ന താരമാണ് നീന ഗുപ്ത.

ബോളിവുഡിലെ പല നടപ്പുരീതികളേയും തിരുത്തിക്കുറിച്ച നീന ഗുപ്ത തന്റെ നിലപാടുകളിലൂടെ കയ്യടി നേടാറുണ്ട്. ഇപ്പോഴിതാ വസ്ത്രത്തിന്റെ പേരില്‍ സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നീന ഗുപ്ത.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു നീന ഗുപ്തയുടെ പ്രതികരണം. നേരത്തേ നീന ഗുപ്തയ്‌ക്കെതിരേയും പലരും മോശം പ്രതികരണങ്ങളുമായി എത്തിയിരുന്നു. ഈ പ്രായത്തില്‍ ചെറുപ്പക്കാരെ പോലെ വസ്ത്രം ധരിക്കുന്നതിനെയായിരുന്നു സോഷ്യല്‍ മീഡിയ വിമര്‍ശിച്ചത്.

കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ സൂപ്പര്‍ താരം സമാന്തയ്‌ക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഡീപ്പ് നെക്കുള്ള വസ്ത്രം ധരിച്ചെത്തിയതിനായിരുന്നു സമാന്തയെ ചിലര്‍ അധിക്ഷേപിച്ചത്. പിന്നാലെയാണ് ഇപ്പോള്‍ നീന ഗുപ്ത മറുപടിയുമായി എത്തിയിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്. 

സത്യം പറഞ്ഞാല്‍ എന്ന ക്യാപ്ഷനോടെയാണ് നീന ഗുപ്ത വീഡിയോ പങ്കുവച്ചിരിക്കുന്നത്. നീന ഗുപ്തയുടെ ആത്മകഥയുടെ പേരാണത്. സെക്‌സിയായ വസ്ത്രങ്ങള്‍ ധരിക്കുന്നവരെ മോശക്കാരായി കാണുന്നതിനെയാണ് നീന ഗുപ്ത വീഡിയോയിലൂടെ വിമര്‍ശിക്കുന്നത്. ട്രോളുകള്‍ ഉണ്ടാക്കുന്നവരോടാണ് വീഡിയോയില്‍ താരം സംസാരിക്കുന്നത്. തന്റെ അക്കാദമിക് ക്വാളിഫിക്കേഷനും നീന ഗുപ്ത വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്. 

''ഈ വീഡിയോ ഞാന്‍ പോസ്റ്റ് ചെയ്യാനുള്ള കാരണം എന്തെന്നാല്‍ സെക്‌സിയായ വസ്ത്രം ധരിക്കുന്നവരെ, ഞാന്‍ ഇപ്പോള്‍ ധരിച്ചിരിക്കുന്നത് പോലെ, ഒന്നിനും കൊളളാത്തവരായാണ് സമൂഹം കാണുന്നത്. എന്നാല്‍ അത് തെറ്റാണ്. ഞാന്‍ സംസ്‌കൃതത്തില്‍ എംഫില്്# ചെയ്ത ആളാണ്. പിന്നേയും ഒരുപാട് നേട്ടങ്ങളുണ്ട്. അതിനാല്‍ വസ്ത്രം നോക്കി ഒരാളെ വിധിക്കരുത്.

ട്രോളുണ്ടാക്കുന്നവര്‍ മനസിലാക്കിക്കോളൂ'' എന്നായിരുന്നു നീന ഗുപ്ത പറഞ്ഞത്. പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഇത്രയും സ്‌നേഹത്തോടെ ട്രോളന്മാരോട് ആരും ഇതുവരെ മര്യാദ പഠിപ്പിച്ചിട്ടുണ്ടാകില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. രണ്‍വീര്‍ സിംഗ് നായകനായി എത്തിയ 83യിലെ അതിഥി വേഷത്തിലാണ് നീനയെ ഒടുവില്‍ സ്‌ക്രീനില്‍ കണ്ടത്.

നിരവധി സിനിമകള്‍ നീനയുടേതായി അണിയറയിലുണ്ട്. ഊഞ്ചായി, ഗുഡ്‌ബൈ തുടങ്ങിയ സിനിമകളാണ് നീന ഗുപ്തയുടേതായി അണിയറിയലൊരുങ്ങുന്നത്. മകള്‍ മസാബ ഗുപ്തയോടൊപ്പം അഭിനയിക്കുന്ന മസാബ മസാബ എന്ന സീരീസും നീനയുടേതായി അണിയറിയില്‍ ഒരുങ്ങുന്നുണ്ട്. 

അതേസമയം വസ്ത്രത്തിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി സമാന്ത നേരത്തെ രംഗത്ത് എത്തിയിരുന്നു. ഇത് 2022 ആണെന്നും വസ്ത്ര ധാരണം മാനദണ്ഡമാക്കി സ്ത്രീകളുടെ സ്വഭാവം വിലയിരുത്തരുത് എന്നാണ് സാമന്ത കുറിച്ചത്. 'ഒരു സ്ത്രീയെന്ന നിലയില്‍ വിധിക്കപ്പെടുക എന്നതിന്റെ ശരിയായ അര്‍ത്ഥം എന്താണെന്ന് എനിക്കറിയാം.

സ്ത്രീകളെ പല തരത്തില്‍ വിലയിരുത്താറുണ്ട്. അവര്‍ എന്താണ് ധരിക്കുന്നത്, വംശം, തൊലിയുടെ നിറം, വിദ്യാഭ്യാസം, സാമൂഹിക ചുറ്റുപാട്, രൂപം അങ്ങനെ ആ ലിസ്റ്റ് നീളുകയാണ്. വസ്ത്രത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒരു വ്യക്തിയെ പറ്റി പെട്ടെന്നൊരു ധാരണയുണ്ടാക്കുക എളുപ്പമുള്ള കാര്യമാണ്. ഇത് 2022 ആണ്.' എന്നായിരുന്നു സമാന്ത കുറിച്ചത്. 

'ഇപ്പോഴെങ്കിലും സ്ത്രീകളെ വിലയിരുത്താതെ നമ്മെ തന്നെ സ്വയം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ലേ. ആ വിലയിരുത്തലുകള്‍ ഉള്ളിലേക്ക് തിരിച്ച് സ്വയം വിലയിരുത്തല്‍ നടത്തുന്നതാണ് പരിണാമം.

നമ്മുടെ ആദര്‍ശങ്ങള്‍ മറ്റുള്ളവരിലേക്ക് കേന്ദ്രീകരിക്കുന്നത് ആര്‍ക്കും ഒരു ഗുണവും ഉണ്ടാക്കില്ല. ഒരു വ്യക്തിയെ മനസിലാക്കാന്‍ നാം ഉപയോഗിക്കുന്ന വഴിയും അളവുകോലും തിരുത്തിയെഴുതാം' എന്നും സമാന്ത കുറിച്ചിരുന്നു. പിന്നാലെയാണ് ഇതേ വിഷയത്തില്‍ പ്രതികരണവുമായി നീന ഗുപ്തയും രംഗത്ത് എത്തിയിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/31890/now-nina-gupta-has-come-out-with-a-response-to-those-who-insult-women-in-the-name-of-dress)