കള്ള് കുടിച്ച് ബാറിൽ ഡാൻസ്, വെളിവില്ലാതെ വഴിയിൽ കിടന്ന രേണുവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു?; സത്യാവസ്ഥ വെളിപ്പെടുത്തി താരം

കള്ള് കുടിച്ച് ബാറിൽ ഡാൻസ്, വെളിവില്ലാതെ വഴിയിൽ കിടന്ന രേണുവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു?; സത്യാവസ്ഥ വെളിപ്പെടുത്തി താരം
Oct 5, 2025 04:42 PM | By Athira V

( moviemax.in ) ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ നിന്നും ക്വിറ്റ് ചെയ്ത് പുറത്ത് വന്നശേഷം വിദേശത്ത് നിന്ന് അടക്കം പ്രമോഷനും പ്രോ​ഗ്രാമും ചെയ്യാനുള്ള അവസരങ്ങൾ രേണു സുധിയെ തേടി എത്തുന്നുണ്ട്. കഴിഞ്ഞ കുറച്ച് അധികം ദിവസങ്ങളായി ദുബായിലാണ് രേണു. പാപ്പിലോൺ എന്ന റെസ്റ്റോറന്റിന്റെ പ്രമോഷന് വേണ്ടിയാണ് രേണു ദുബായ് ദേറയിൽ എത്തിയത്. പതിനഞ്ച് ദിവസത്തെ ട്രിപ്പാണ്. റെസ്റ്റോറന്റും ബാറും ചേർന്നതാണ് പാപ്പിലോൺ എന്ന സ്ഥാപനം.

പ്രമോഷനായതുകൊണ്ട് തന്നെ പാപ്പിലോണിൽ എത്തുന്ന അതിഥികൾക്കൊപ്പം ഡാൻസ് കളിക്കുന്നതിന്റേയും പാട്ട് പാടുന്നതിന്റേയും റീൽസുകൾ ചെയ്യുന്നതിന്റെയും വീഡിയോകൾ രേണു സ്വന്തം സോഷ്യൽമീഡിയ പേജിൽ പങ്കുവെക്കാറുണ്ട്. റെസ്റ്റോറന്റ് മാത്രമല്ല ബാർ കൂടി ചേർന്നതാണ് പാപ്പിലോണെന്ന് മനസിലായതോടെ നിരവധിപേർ വിമർശനവുമായി എത്തി.

രേണു ദുബായിൽ ബാർ ഡാൻസറായി ജോലി ചെയ്യാൻ പോയതാണെന്ന തരത്തിലാണ് രേണുവിനെ എതിർക്കുന്നവർ പറഞ്ഞ് പരത്തിയത്. ഇപ്പോഴിതാ മറ്റൊരു ​ഗോസിപ്പ് കൂടി രേണുവിന്റെ പേരിൽ പ്രചരിക്കുന്നു. കള്ള് കുടിച്ചും നേവൽ കാണിച്ചും ബാറിൽ ഡാൻസ് ചെയ്തതിന് ദുബായ് പോലീസ് രേണുവിനെ അറസ്റ്റ് ചെയ്തു എന്നുള്ള തരത്തിലാണ് പ്രചരിക്കുന്നത്. നിരവധി യുട്യൂബ് ചാനലുകൾ രേണു അറസ്റ്റിലായി എന്നുള്ള തരത്തിൽ വീഡിയോകൾ ഇറക്കി പ്രചരിപ്പിക്കുകയും ചെയ്തു.

എന്നാൽ സത്യാവസ്ഥ അതല്ലെന്നും തന്നെ ഒരു ദുബായ് പോലീസും അറസ്റ്റ് ചെയ്തിട്ടില്ലെന്നും താൻ ഏറ്റെടുത്ത ജോലി ചെയ്യാനാണ് വന്നതെന്നും അത് ഭം​ഗിയായി ചെയ്യുന്നുണ്ടെന്നും രേണു വ്യാജ വാർത്തകളോട് പ്രതികരിച്ച് പറഞ്ഞു. എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ് ഞാൻ ഈ വീഡിയോ ഇടുന്നത്. 

എന്നെ ഒരു ദുബായ് പോലീസും അറസ്റ്റ് ചെയ്തിട്ടുമില്ല. ഞാൻ ആശുപത്രിയിലുമല്ല. കുറേ വിവാദങ്ങൾ ഇതിന്റെ പേരിൽ നടക്കുന്നുണ്ടെന്ന് അറിഞ്ഞു. നിരവധി യുട്യൂബ് ചാനലുകൾ ഇറങ്ങിയിട്ടുണ്ട് എനിക്ക് എതിരെ വീഡിയോ ഇടാനായി. അവരുടെ ആരുടേയും പേര് ഞാൻ പറയുന്നില്ല. ആ പേര് ഞാൻ പറയാനുള്ള യോ​ഗ്യത അവർക്കില്ല. ഇവരുടെയൊക്കെ വീടിന്റെ മുൻ വശത്ത് രേണു സുധി ഈ വീടിന്റെ ഐശ്വര്യമെന്ന് എഴുതിവെക്കണം.

കാരണം ഇവർ എന്നെ നെ​ഗറ്റീവ് പറഞ്ഞ് കുറേ കാശുണ്ടാക്കുന്നുണ്ട്. നാണമുണ്ടോ... നട്ടാൽ കുരുക്കാത്ത കള്ളത്തരങ്ങൾ പറയാൻ. എന്നെ ഒരു ദുബായ് പോലീസും അറസ്റ്റ് ചെയ്തിട്ടില്ല. ഞാൻ ഒരു ആശുപത്രിയിലും അല്ല. ഞാൻ ഒരു ആർട്ടിസ്റ്റാണ്. ഞാൻ ദുബായിൽ വന്നത് പാപ്പിലോൺ എന്ന ഫാമിലി ബാർ റെസ്റ്റോറന്റിന്റെ ഉ​ദ്ഘാടനത്തിന് വേണ്ടിയാണ്.

ഞാൻ ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ് അവർ എന്നെ വിളിച്ചത്. ഫാമിലിയായി വന്ന് ഫുഡ് കഴിക്കാൻ സൗകര്യമുണ്ട്. അതിനിടയിൽ ഡ്രിങ്ക്സ് കഴിക്കാൻ താൽപര്യമുണ്ടെങ്കിൽ കഴിക്കാം. കഴിക്കേണ്ടവർക്ക് കഴിക്കാം. പിന്നെ റീൽസിന് വേണ്ടി കള്ള് കുടിക്കുന്ന‌തായി അഭിനയിച്ചതാണ്. അഭിനയിക്കേണ്ട സ്ഥലത്ത് അഭിനയിച്ചല്ലേ പറ്റു. ഞാൻ ഒരു ആർട്ടിസ്റ്റാണ്. ഇതിന് മുമ്പും ഞാൻ അഭിനയിച്ചിട്ടുണ്ടല്ലോ.

അതിന് ഞാൻ കള്ള് കുടിച്ച് വെളിവില്ലാതെ വഴിയിൽ കിടന്നു, ദുബായ് പോലീസ് പിടിച്ചു, ആശുപത്രിയിൽ അഡ്മിറ്റാക്കി എന്നൊക്കെ പ്രചരിപ്പിക്കണോ?. മാത്രമല്ല ഇഞ്ചക്ഷൻ എടുത്ത് കിടക്കുന്ന എന്റെ ഒരു ഫോട്ടോയും പ്രചരിക്കുന്നുണ്ട്. അത് കൂടി കണ്ടപ്പോഴാണ് പ്രതികരിക്കാൻ തോന്നിയത്. നാണമുണ്ടോയെന്ന് മാത്രമെ ഇത്തരത്തിൽ ഓരോന്ന് പറഞ്ഞ് പരത്തുന്നവരോട് ചോദിക്കാനുള്ളു.

പിന്നെ ചിലർ ദുബായിൽ പോയപ്പോൾ ഡിപ്രഷൻ‌ മാറിയോ എന്നൊക്കെ ചോ​ദിക്കുന്നത് കണ്ടു. ദുബായിൽ വന്നപ്പോഴല്ല എന്റെ മക്കളെ കണ്ടപ്പോഴാണ് ഡിപ്രഷൻ മാറിയതെന്നും രേണു കൂട്ടിച്ചേർത്തു. രേണുവിന്റെ വിശദീകരണം വന്നതോടെ അനുകൂലിച്ചാണ് കമന്റുകൾ ഏറെയും. എന്തിനാണ് ഇവരൊക്കെ ആ പെൺകുട്ടിയെ കടിച്ച് കീറുന്നത്. അവർക്ക് ഇഷ്ട്ടമുള്ളത് പോലെ ജീവിച്ച് തീർക്കട്ടെ. ആകെ കുറച്ച് സമയമല്ലേയുള്ളു. അത് അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ എന്നാണ് കമന്റുകൾ.

biggboss malayalam ex contestant renusudhi reacted to her dubai trip related latest controversy

Next TV

Related Stories
സദാചാരഅമ്മായിമാരുടെ പത്തിക്കിട്ട് കല്ലെറിഞ്ഞ ജിസേലിനെ പുറത്താക്കി, തീർത്തും അൺഫെയർ! ഹൗസിനുള്ളിൽ‌ ഇനി ബഹളം മാത്രം?

Oct 4, 2025 12:11 PM

സദാചാരഅമ്മായിമാരുടെ പത്തിക്കിട്ട് കല്ലെറിഞ്ഞ ജിസേലിനെ പുറത്താക്കി, തീർത്തും അൺഫെയർ! ഹൗസിനുള്ളിൽ‌ ഇനി ബഹളം മാത്രം?

സദാചാരഅമ്മായിമാരുടെ പത്തിക്കിട്ട് കല്ലെറിഞ്ഞ ജിസേലിനെ പുറത്താക്കി, തീർത്തും അൺഫെയർ! ഹൗസിനുള്ളിൽ‌ ഇനി ബഹളം...

Read More >>
'നട്ടെല്ലിലൂടെ ഒരു ഇഞ്ചക്ഷൻ തരും അതോടെ കിളി പറക്കും, കുഞ്ഞിനെ കണ്ടതോടെ കരച്ചിൽ വന്നു'; വീണ മുകുന്ദൻ

Oct 3, 2025 02:07 PM

'നട്ടെല്ലിലൂടെ ഒരു ഇഞ്ചക്ഷൻ തരും അതോടെ കിളി പറക്കും, കുഞ്ഞിനെ കണ്ടതോടെ കരച്ചിൽ വന്നു'; വീണ മുകുന്ദൻ

'നട്ടെല്ലിലൂടെ ഒരു ഇഞ്ചക്ഷൻ തരും അതോടെ കിളി പറക്കും, കുഞ്ഞിനെ കണ്ടതോടെ കരച്ചിൽ വന്നു'; വീണ...

Read More >>
വൃത്തികെട്ട ഫോട്ടോകളും മെസേജുകളും വരുന്നുണ്ട്, ചാറ്റ് ഉൾപ്പെടെ കിട്ടിയിട്ടുണ്ട്; അനുവിന്റെ ജീവിതം വെച്ചിട്ടാണ് അനീഷ് ആർമി കളിക്കുന്നത്; പരാതിയുമായി സഹോദരി

Oct 3, 2025 11:40 AM

വൃത്തികെട്ട ഫോട്ടോകളും മെസേജുകളും വരുന്നുണ്ട്, ചാറ്റ് ഉൾപ്പെടെ കിട്ടിയിട്ടുണ്ട്; അനുവിന്റെ ജീവിതം വെച്ചിട്ടാണ് അനീഷ് ആർമി കളിക്കുന്നത്; പരാതിയുമായി സഹോദരി

വൃത്തികെട്ട ഫോട്ടോകളും മെസേജുകളും വരുന്നുണ്ട്, ചാറ്റ് ഉൾപ്പെടെ കിട്ടിയിട്ടുണ്ട്; അനുവിന്റെ ജീവിതം വെച്ചിട്ടാണ് അനീഷ് ആർമി കളിക്കുന്നത്,...

Read More >>
'ഭർത്താവായിരുന്നോ? വേഗം കുട്ടികൾ ഉണ്ടാവണം അതാണ് ആഗ്രഹം, മണി പവർ എന്താണെന്ന് മനസ്സിലായി'; നടി അവന്തിക മോഹന്റെ ഭർത്താവിനെ കണ്ട് ഞെട്ടി ആരാധകർ!

Oct 2, 2025 03:46 PM

'ഭർത്താവായിരുന്നോ? വേഗം കുട്ടികൾ ഉണ്ടാവണം അതാണ് ആഗ്രഹം, മണി പവർ എന്താണെന്ന് മനസ്സിലായി'; നടി അവന്തിക മോഹന്റെ ഭർത്താവിനെ കണ്ട് ഞെട്ടി ആരാധകർ!

'ഭർത്താവായിരുന്നോ? വേഗം കുട്ടികൾ ഉണ്ടാവണം അതാണ് ആഗ്രഹം, മണി പവർ എന്താണെന്ന് മനസ്സിലായി'; നടി അവന്തിക മോഹന്റെ ഭർത്താവിനെ കണ്ട് ഞെട്ടി ആരാധകർ! ...

Read More >>
'മരിക്കുന്നത് വരെ ഞാൻ അങ്ങനെ ആയിരിക്കും, റോഡിൻ്റെ സൈഡിൽ നിൽക്കുന്ന ട്രാൻസ് വുമൺ മോശമാണ്, പക്ഷെ ആദിലനൂറ...!'  റിയാസ് സലിം

Oct 2, 2025 02:17 PM

'മരിക്കുന്നത് വരെ ഞാൻ അങ്ങനെ ആയിരിക്കും, റോഡിൻ്റെ സൈഡിൽ നിൽക്കുന്ന ട്രാൻസ് വുമൺ മോശമാണ്, പക്ഷെ ആദിലനൂറ...!' റിയാസ് സലിം

'മരിക്കുന്നത് വരെ ഞാൻ അങ്ങനെ ആയിരിക്കും, റോഡിൻ്റെ സൈഡിൽ നിൽക്കുന്ന ട്രാൻസ് വുമൺ മോശമാണ്, പക്ഷെ ആദിലനൂറ...!' റിയാസ്...

Read More >>
ചാണകം വാരിയിട്ടും സൗഭാ​ഗ്യയുടെ വണ്ണം കുറയുന്നില്ലേ, എന്തിന് അങ്ങനെ പറയണം? എന്റെ മോള് ചോദിച്ചുവെന്ന് മാത്രമെ ഞാൻ ചിന്തിക്കൂ; അർജുൻ

Oct 2, 2025 12:00 PM

ചാണകം വാരിയിട്ടും സൗഭാ​ഗ്യയുടെ വണ്ണം കുറയുന്നില്ലേ, എന്തിന് അങ്ങനെ പറയണം? എന്റെ മോള് ചോദിച്ചുവെന്ന് മാത്രമെ ഞാൻ ചിന്തിക്കൂ; അർജുൻ

ചാണകം വാരിയിട്ടും സൗഭാ​ഗ്യയുടെ വണ്ണം കുറയുന്നില്ലേ, എന്തിന് അങ്ങനെ പറയണം? എന്റെ മോള് ചോദിച്ചുവെന്ന് മാത്രമെ ഞാൻ ചിന്തിക്കൂ;...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall