---
title: "‘നാം ഒന്ന് ചിങ്ങം ഒന്ന്’, കുടുംബത്തോടൊപ്പം പിഷാരടി"
english_title: "‘We are one lion one’, Pisharody with family"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3188/we-are-one-lion-one-pisharody-with-family"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/611bb2a3e0c02_Untitled-1.jpg"
keywords: []
---

# ‘നാം ഒന്ന് ചിങ്ങം ഒന്ന്’, കുടുംബത്തോടൊപ്പം പിഷാരടി

> **Lead Summary:** പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടനും​ അവതാരകനും സംവിധായകനുമായ രമേഷ് പിഷാരടി. കുറിക്ക് കൊള്ളുന്ന ഹാസ്യവും കൗണ്ടർ ഡയലോഗുകളുമെല്ലാമായി എപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുകയും ഇഷ്ടം കവരുകയും ചെയ്യുന്ന പിഷാരടിക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.

## Article Content

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടനും​ അവതാരകനും സംവിധായകനുമായ രമേഷ് പിഷാരടി. കുറിക്ക് കൊള്ളുന്ന ഹാസ്യവും കൗണ്ടർ ഡയലോഗുകളുമെല്ലാമായി എപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുകയും ഇഷ്ടം കവരുകയും ചെയ്യുന്ന പിഷാരടിക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.

ഇപ്പോഴിതാ, കുടുംബത്തോടൊപ്പമുളള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് പിഷാരടി. ‘നാം ഒന്ന് ചിങ്ങം ഒന്ന്’ എന്ന അടിക്കുറിപ്പോടെയാണ്‌ പിഷാരടി ചിത്രം ഷെയർ ചെയ്തത്. പിഷാരടിയുടെ മൂന്ന് മക്കളും ഭാര്യയും ചിത്രത്തിലുണ്ട്.

ചിത്രത്തിന് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്. കൗണ്ടറുകളുടെ രാജകുമാരനു കൗണ്ടർ കമന്റുകൾ നൽകുന്ന ആരാധകരെയും കാണാം.

> “ചിങ്ങം ഒന്ന് .നാം രണ്ട്. നമുക്ക് മൂന്ന്” എന്നാണ് ഒരു ആരാധകന്റെ കമന്റ്. “നാം ഒന്ന് നമുക്ക് മൂന്ന്” എന്ന് മതിയായിരുന്നു എന്നും “ആദ്യം ഫോട്ടൊ അല്ല ക്യാപ്‌ഷൻ ആണ് നോക്കുക” എന്നും ഓരോരുത്തർ കമന്റ് ചെയ്തിട്ടുണ്ട്.

സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്.

സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.

2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/3188/we-are-one-lion-one-pisharody-with-family)