---
title: "'എന്നും നിന്നെ മിസ് ചെയ്യുന്നു', സംവിധായകൻ നിഷികാന്തിന്റെ ഓര്‍മയില്‍ റിതേഷ്"
english_title: "'I miss you always', Ritesh in the memory of director Nishikant"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3187/i-miss-you-always-ritesh-in-the-memory-of-director-nishikant"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/611bafa1e2d04_Untitled-1.jpg"
keywords: []
---

# 'എന്നും നിന്നെ മിസ് ചെയ്യുന്നു', സംവിധായകൻ നിഷികാന്തിന്റെ ഓര്‍മയില്‍ റിതേഷ്

> **Lead Summary:** മറാത്തി സംവിധായകൻ നിഷികാന്ത് കമ്മത്ത് ഓര്‍മയായിട്ട് ഒരു വര്‍ഷം തികയുന്നു. നിഷികാന്ത് കമ്മത്തിനെ ഇപ്പോഴും മിസ് ചെയ്യുന്നുവെന്ന് നടൻ റിതേഷ് ദേശ്‍മുഖ് പറയുന്നു.

## Article Content

മറാത്തി സംവിധായകൻ നിഷികാന്ത് കമ്മത്ത് ഓര്‍മയായിട്ട് ഒരു വര്‍ഷം തികയുന്നു. നിഷികാന്ത് കമ്മത്തിനെ ഇപ്പോഴും മിസ് ചെയ്യുന്നുവെന്ന് നടൻ റിതേഷ് ദേശ്‍മുഖ് പറയുന്നു.

നിഷികാന്ത് കമ്മത്തിന് ഒപ്പമുള്ള ഫോട്ടോയും റിതേഷ് പങ്കുവയ്‍ക്കുന്നു. നിഷികാന്തിന്റെ സിനിമയില്‍ റിതേഷ് ദേശ്‍മുഖ് നായകനായി അഭിയിച്ചിട്ടുണ്ട്. ഒരു വര്‍ഷമാകുന്നു.

എല്ലാ ദിവസവും നിന്നെ മിസ് ചെയ്യുന്നു, നിഷി. നീ എവിടെയായിരുന്നാലും നിന്നെ സ്‍നേഹിക്കുന്നവരും മിസ് ചെയ്യുന്നവരും ഒരുപാടുണ്ടെന്നും റിതേഷ് ദേശ്‍മുഖ് പറയുന്നു.

ലൈ ഭാരി എന്ന സിനിമയില്‍ നിഷികാന്ത് കമ്മത്തിന്റെ സംവിധാനത്തില്‍ റിതേഷ് ദേശ്‍മുഖ് നായകനായി അഭിനയിച്ചിട്ടുണ്ട്. നിഷികാന്തിന്റെ ചിത്രങ്ങളില്‍ റിതേഷിന്റെ ഭാര്യ ജനീലയും അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3187/i-miss-you-always-ritesh-in-the-memory-of-director-nishikant)