---
title: "വിവാഹം കഴിക്കാത്തതിന്റെ കാരണം ഇതാണ്; ഇടവേള ബാബു"
english_title: "This is the reason for not getting married; Interval Babu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31842/this-is-the-reason-for-not-getting-married-interval-babu"
published_at: "2022-03-15T12:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6230339799280_ .jpg"
keywords: []
---

# വിവാഹം കഴിക്കാത്തതിന്റെ കാരണം ഇതാണ്; ഇടവേള ബാബു

> **Lead Summary:** മലയാള സിനിമയിലെ നായികമാര്‍ക്ക് വേണ്ടിയാണ് നടനും ‘അമ്മ’ സെക്രട്ടറിയുമായ ഇടവേള ബാബു വിവാഹം കഴിക്കാത്തത് എന്ന് നടി മേനക പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിരുന്നു.

## Article Content

മലയാള സിനിമയിലെ നായികമാര്‍ക്ക് വേണ്ടിയാണ് നടനും ‘അമ്മ’ സെക്രട്ടറിയുമായ ഇടവേള ബാബു വിവാഹം കഴിക്കാത്തത് എന്ന് നടി മേനക പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിരുന്നു.

മേനകയുടെ പ്രസ്താവനയോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇടവേള ബാബു ഇപ്പോള്‍. വനിതാ ദിനത്തില്‍ അമ്മ സംഘടനവ നടത്തിയ പരിപാടിയില്‍ ആയിരുന്നു മേനക സംസാരിച്ചത്.

എന്തുകൊണ്ടാണ് താന്‍ വിവാഹം കഴിക്കാത്തത് എന്നാണ് ഇടവേള ബാബു പറയുന്നത്. വിവാഹം കഴിഞ്ഞാല്‍ നുണ പറയേണ്ടി വരും.

രാത്രി വൈകി എന്തെങ്കിലും മീറ്റിങ് നടക്കുമ്പോള്‍ ഉടനെ തന്നെ ഭാര്യമാരുടെ അന്വേഷണം വരും, എവിടെയാണ് വീട്ടില്‍ എപ്പോഴാണ് വരുന്നത് എന്നൊക്കെ ചോദിക്കും. എന്നാല്‍ വിവാഹം ചെയ്തില്ലെങ്കില്‍ അങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ആവശ്യമില്ല.

നമുക്ക് ഇഷ്ടമുള്ളപ്പോള്‍ മാത്രം വീട്ടിലേക്ക് വന്നാല്‍ മതി. എവിടെ വേണമെങ്കിലും നമുക്ക് യാത്ര ചെയ്യാം. നായികമാരായ സ്ത്രീകളുടെ കൂടെ യാത്ര ചെയ്യുന്നത് ഒരു ജോലിയായി കാണുന്നില്ല. അങ്ങനെ കണ്ടാല്‍ മടുപ്പ് തോന്നും.

ഇതൊക്കെ ആസ്വദിച്ചു ചെയ്യേണ്ട കാര്യങ്ങളാണ് അതുകൊണ്ട് നമുക്ക് ഒരുപാട് കാലം ഈ മേഖലയില്‍ തന്നെ തുടരാന്‍ കഴിയും. തന്റെ ചേട്ടന്റെ മകന്റെ കാര്യങ്ങള്‍ എല്ലാം താനാണ് നോക്കുന്നത്. അതുകൊണ്ട് ഒരു കുടുംബം ഇല്ല എന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/31842/this-is-the-reason-for-not-getting-married-interval-babu)