---
title: "ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹൻലാല്‍, '12ത് മാൻ' ചിത്രീകരണം തുടങ്ങി"
english_title: "Mohanlal has started shooting for '12th Man 'directed by Jeethu Joseph"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3184/mohanlal-has-started-shooting-for-12th-man-directed-by-jeethu-joseph"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/611ba3d717bb0_Untitled-1.jpg"
keywords: []
---

# ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹൻലാല്‍, '12ത് മാൻ' ചിത്രീകരണം തുടങ്ങി

> **Lead Summary:** മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 12ത് മാൻ. കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് 12ത് മാൻ എത്തുക. സിനിമയുടെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

## Article Content

മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 12ത് മാൻ. കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് 12ത് മാൻ എത്തുക. സിനിമയുടെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ഇപ്പോഴിതാ  പൂജാ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്. ദൃശ്യം 2 എന്ന വൻ ഹിറ്റിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 12ത് മാൻ.

ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇത്. സതീഷ് കുറുപ്പ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3184/mohanlal-has-started-shooting-for-12th-man-directed-by-jeethu-joseph)