---
title: "പുഷ്‍പ കിരീടം ചൂടി രശ്‍മിക മന്ദാന, വൈറലായി ഫോട്ടോ"
english_title: "Reshmika Mandana with floral crown, viral photo"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3183/reshmika-mandana-with-floral-crown-viral-photo"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/611ba1489fffd_Untitled-1.jpg"
keywords: []
---

# പുഷ്‍പ കിരീടം ചൂടി രശ്‍മിക മന്ദാന, വൈറലായി ഫോട്ടോ

> **Lead Summary:** തെന്നിന്ത്യയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് രശ്‍മിക മന്ദാന. സിനിമയില്‍ എത്തിയിട്ട് ഒരുപാട് വര്‍ഷങ്ങളൊന്നുമായില്ലെങ്കിലും ചെയ്‍തവയൊക്കെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍.

## Article Content

തെന്നിന്ത്യയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് രശ്‍മിക മന്ദാന. സിനിമയില്‍ എത്തിയിട്ട് ഒരുപാട് വര്‍ഷങ്ങളൊന്നുമായില്ലെങ്കിലും ചെയ്‍തവയൊക്കെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍.

ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കാനും രശ്‍മിക മന്ദാനയ്‍ക്കായി. ഇപ്പോയിതാ രശ്‍മിക മന്ദാനയുടെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. ഇഷ്‍ടപ്പെട്ട ഫോട്ടോകള്‍ തെരഞ്ഞെടുക്കാനാണ് തമാശയെന്നോണം രശ്‍മിക മന്ദാന ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

പുഷ്‍പ കിരീടം ധരിച്ചതുപോലെയാണ് രശ്‍മിക മന്ദാന ഫോട്ടോയിലുള്ളതും. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. എന്തായാലും രശ്‍മിക മന്ദാനയുടെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

കിരിക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രശ്‍മിക മന്ദാന വെള്ളിത്തിരയിലെത്തുന്നത്. ഗുഡ് ബൈ എന്ന ഹിന്ദി സിനിമയാണ് രശ്‍മിക മന്ദാനയുടെ പുതിയ ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/3183/reshmika-mandana-with-floral-crown-viral-photo)