---
title: "പിടിപ്പിച്ച മുടി ഒരു മാസം കൊണ്ട് നീക്കം ചെയ്ത് സൗഭാഗ്യ, കാരണം ഇതാണ്...  "
english_title: "Saubhagya's new video is now going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/31825/saubhagyas-new-video-is-now-going-viral-on-social-media"
published_at: "2022-03-15T11:01:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62302509ee86e_soubaghya.jpg"
keywords: []
---

# പിടിപ്പിച്ച മുടി ഒരു മാസം കൊണ്ട് നീക്കം ചെയ്ത് സൗഭാഗ്യ, കാരണം ഇതാണ്...  

> **Lead Summary:** സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ നേടിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. മിനിസ്‌ക്രീനിലോ ബിഗ് സ്‌ക്രീനിലോ പ്രത്യക്ഷപ്പെടാതെയാണ് സൗഭാഗ്യ ആരാധകരെ സൃഷ്ടിച്ചത്. ടിക്ക്‌ടോക്കിലൂടെയാണ് സൗഭാഗ്യ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. സ്വന്തം പേരിലൂടെയാണ് സൗഭാഗ്യ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്. 

## Article Content

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ നേടിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. മിനിസ്‌ക്രീനിലോ ബിഗ് സ്‌ക്രീനിലോ പ്രത്യക്ഷപ്പെടാതെയാണ് സൗഭാഗ്യ ആരാധകരെ സൃഷ്ടിച്ചത്. ടിക്ക്‌ടോക്കിലൂടെയാണ് സൗഭാഗ്യ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. സ്വന്തം പേരിലൂടെയാണ് സൗഭാഗ്യ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്. 

 സൗഭാഗ്യയേയും അര്‍ജുനേയും പോലെ തന്നെ മകളും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. പ്രസവത്തിന് മുമ്പും ശേഷവുമുള്ള വിശേഷങ്ങള്‍ സൗഭാഗ്യ തുടര്‍ച്ചയായി പങ്കുവെച്ചിരുന്നു. 

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് സൗഭാഗ്യയുടെ പുതിയ വീഡിയോ ആണ്. ഒരു മാസം മുന്‍പ് ആയിരുന്നു സൗഭാഗ്യ പെര്‍മെനന്റായി തലമുടി ഫിക്‌സ് ചെയ്തത്. മുടിവെച്ചതിന്റെ സന്തോഷം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു.

തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നീണ്ടമുടിയെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. ഇപ്പോഴിതാ വെച്ച മുടി എടുത്ത് മാറ്റിയിരിക്കുകയാണ് താരം. ഇതിന്റെ കാരണവും വെളിപ്പെടുത്തിയിട്ടുണ്ട്.

ഒരു മാസം മുന്‍പ് ആണ് സൗഭാഗ്യ പെര്‍മന്റ് ഹെയര്‍ ഫിക്സിങ് ചെയ്തത്. എന്നാല്‍ കൃത്യം ഒരു മാസം കഴിയുമ്പോഴേക്കും വച്ച മുടി എടുത്ത് മാറ്റിയിരിക്കുകയാണ് . അതിന്റെ കാരണവും പുതിയ വീഡിയോയില്‍ സൗഭാഗ്യ വ്യക്തമാക്കുന്നുണ്ട്. ആ മുടി വച്ചതിന് ശേഷമുള്ള പത്ത് ഗുണങ്ങളും, എന്തുകൊണ്ട് ഒഴിവാക്കുന്നു എന്നതിന്റെ പത്ത് കുറവുകളും സൗഭാഗ്യ വീഡിയോയില്‍ പറയുന്നുണ്ട്.

ആദ്യം പറയുന്നത് ഗുണങ്ങള്‍ ആണ്. ഒരുപാട് കാലത്തെ ആഗ്രഹ സാഫല്യം എന്ന നിലയിലാണ് ഹെയര്‍ ഫിക്സിങ് ചെയ്തത്. അത് ഞാന്‍ നന്നായി ആസ്വദിച്ചിരുന്നു. എന്റെ ശരീരക രൂപം വച്ച് നീണ്ട മുടി എന്തുകൊണ്ടും യോജിച്ചതാണ്. സ്വന്തം മുടി പോലെ എല്ലാ സ്റ്റൈലിലും കെട്ടാം. എല്ലാ ദിവസവും മുടിയ്ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കാന്‍ സാധിയ്ക്കും. തുടങ്ങി പത്തോളം ഗുണങ്ങള്‍ സാഭാഗ്യ പറഞ്ഞു.

സമയ കുറവാണ് മുടി എടുത്ത് മാറ്റാനുള്ള പ്രധാന കാരണമായി സൗഭാഗ്യ പറയുന്നത്. മുടി വയ്ക്കുമ്പോള്‍ വാവയ്ക്ക് രണ്ട് മാസം ആയിരുന്നു പ്രായം. പെര്‍മനെന്റ് ഹെയര്‍ ഫിക്സിങ് ആകുമ്പോള്‍ ചീകി ഒതുക്കാനും അതിന് വേണ്ട കെയര്‍ നല്‍കാനും മണിക്കൂറുകള്‍ എടുക്കും. നാല് ലെയറും, 150 ഗ്രാം തൂക്കവും നീളവും കാരണം ഒരുപാട് സമയം വേണം. അത്രയും നേരം ഒന്നും ബേബി എനിക്ക് തരില്ല.

പിന്നെ ഹെയര്‍ സ്‌റ്റൈല്‍ ലിമിറ്റഡ് ആണ്. എല്ലാ ദിവസവും തല കുളിക്കാന്‍ സാധിയ്ക്കില്ല. മൈഗ്രേന്റെ പ്രശ്നം ഉള്ളവരും സ്‌റ്റൈലിന് വേണ്ടി ചെയ്യാന്‍ ആഗ്രഹിക്കുന്നവരും ഇത് ചെയ്യേണ്ടെന്നും സൗഭാഗ്യ പറയുന്നു. മികച്ച പ്രതികരണമാണ് താരത്തിന്റെ വീഡിയോയ്ക്ക് ലഭിക്കുന്നത്. നെഗറ്റീവ് തുറന്ന് പറയാന്‍ കാണിച്ച സൗഭാഗ്യയെ പ്രേക്ഷകര്‍ പ്രശംസിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/31825/saubhagyas-new-video-is-now-going-viral-on-social-media)