---
title: " 'ആര്‍ആര്‍ആര്‍' ചിത്രത്തിലെ  ഗാനം പുറത്തുവിട്ടു"
english_title: "The song 'RRR' has been released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31820/the-song-rrr-has-been-released"
published_at: "2022-03-15T10:44:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623021027ad61_rrr.jpg"
keywords: []
---

#  'ആര്‍ആര്‍ആര്‍' ചിത്രത്തിലെ  ഗാനം പുറത്തുവിട്ടു

> **Lead Summary:** രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രം 'ആര്‍ആര്‍ആറി'നായി പ്രേക്ഷകര്‍ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. 'ബാഹുബലി'യെന്ന ബ്രഹ്‍മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ആകാംക്ഷകള്‍ക്ക് കാരണം.

## Article Content

രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രം 'ആര്‍ആര്‍ആറി'നായി പ്രേക്ഷകര്‍ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. 'ബാഹുബലി'യെന്ന ബ്രഹ്‍മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ആകാംക്ഷകള്‍ക്ക് കാരണം.

'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ 'ആര്‍ആര്‍ആര്‍' ചിത്രത്തിന്റെ ആന്തം (RRR Song) പുറത്തുവിട്ടിരിക്കുകയാണ്. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ റിലീസ് പലതവണ മാറ്റിവയ്‍ക്കേണ്ടി വന്നത്.

എന്തായാലും മാര്‍ച്ച് 25ന് ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. ഒരു രാജമൗലി ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. 'ഏറ്റുക ചെണ്ട' എന്ന് തുടങ്ങുന്ന വരികളാണ് 'ആര്‍ആര്‍ആര്‍' മലയാളത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മാങ്കൊമ്പ് ഗോപാലകൃഷ്‍ണൻ വരികള്‍ എഴുതിയിരിക്കുന്നു. വിജയ് യേശുദാസ്, ഹരി ശങ്കര്‍, സാഹിതി, ഹരിക നാരായണ്‍ എന്നിവര്‍ മലയാളം പതിപ്പിനായി ആലപിച്ചിരിക്കുന്ന ഗാനം പുറത്തുവിട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/31820/the-song-rrr-has-been-released)