---
title: "കുട്ടികള്‍ വേണം എന്ന് ആഗ്രഹിച്ച സമയത്ത് സെയ്ഫ് തന്നോട് പറഞ്ഞത്, തുറന്നുപറഞ്ഞ് കരീന കപൂര്‍"
english_title: "Saif told Kareena Kapoor when she wanted kids, frankly Kareena Kapoor"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3180/saif-told-kareena-kapoor-when-she-wanted-kids-frankly-kareena-kapoor"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/611a340148bf2_Untitled-1.jpg"
keywords: []
---

# കുട്ടികള്‍ വേണം എന്ന് ആഗ്രഹിച്ച സമയത്ത് സെയ്ഫ് തന്നോട് പറഞ്ഞത്, തുറന്നുപറഞ്ഞ് കരീന കപൂര്‍

> **Lead Summary:** നടി കരീന കപൂറിന്‌റെയും കുടുംബത്തിന്‌റെയും എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ബോളിവുഡ് സിനിമാലോകത്ത് ഏറെ ആരാധകരുളള താരമാണ് കരീന.

## Article Content

നടി കരീന കപൂറിന്‌റെയും കുടുംബത്തിന്‌റെയും എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ബോളിവുഡ് സിനിമാലോകത്ത് ഏറെ ആരാധകരുളള താരമാണ് കരീന.

മുന്‍നിര താരമായി തിളങ്ങിയ നടി വിവാഹ ശേഷവും സിനിമയില്‍ സജീവമാണ്. പ്രണയിച്ച് വിവാഹിതരായ സെയ്ഫും കരീനയും സന്തുഷ്ടകരമായ ദാമ്പത്യ ജീവിതമാണ് നയിക്കുന്നത്. തൈമൂറിന് പിന്നാലെ രണ്ടാമത്തെ മകന്‍ ജഹാംഗീറും ജീവിതത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് താരദമ്പതികള്‍. 

ഈ വര്‍ഷം ഫെബ്രുവരിയിലാണ് രണ്ടാമത്തെ കുഞ്ഞ് സെയ്ഫിന്‌റെയും കരീനയ്ക്കും പിറന്നത്. ആമിര്‍ ഖാന്റെ ലാല്‍സിംഗ് ഛദ്ദ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് കരീന ഗര്‍ഭിണിയായത്.

തുടര്‍ന്ന് സിനിമയിലെ തന്‌റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇടവേള എടുക്കുകയായിരുന്നു നടി. അതേസമയം കുട്ടികളെ കുറിച്ച് ചിന്തിച്ച സമയത്ത് സെയ്ഫ് തന്നോട് പറഞ്ഞ കാര്യം കരീന തുറന്നുപറഞ്ഞിരിക്കുകയാണ്. 

വിവാഹ ശേഷം ജോലി ചെയ്യുന്നത് തുടരാന്‍ തന്നോട് ആദ്യം പറഞ്ഞത് അമ്മായിഅമ്മ ഷര്‍മിള ടാഗോര്‍ ആണെന്നും കരീന പറഞ്ഞു. ഞാന്‍ ആഗ്രഹിക്കുന്നത് എന്തും ആത്മവിശ്വാസത്തോടെ ചെയ്യണമെന്നായിരുന്നു അവരുടെ ഉപദേശം.

വിവാഹം കഴിഞ്ഞ് കുട്ടികളായ ശേഷവും ഷര്‍മിള ടാഗോര്‍ സിനിമകളില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്തു. അവര്‍ ശരിക്കും തനിക്ക് ഒരു പ്രചോദനമാണ് എന്നും കരീന പറഞ്ഞു. 

അമ്മായി അമ്മയെ പോലെ എന്റെ അമ്മയും എനിക്ക് ഒരു ശക്തമായ മാതൃകയാണ്. നീ സിനിമയില്‍ തുടരണം എന്ന് അമ്മയും അച്ഛനും എന്നോട് പറഞ്ഞു.

ജെഹ് വന്ന ശേഷം തൈമൂറിനെ നോക്കാന്‍ അമ്മയും കൂടെയുണ്ട് എന്നുളളത് തനിക്ക് സന്തോഷം നല്‍കിയ കാര്യമാണെന്നും നടി പറഞ്ഞു. അതെ അമ്മയ്ക്ക് പ്രായമായി.

ജെഹിനെ നോക്കുക ഒരു വെല്ലുവിളിയാണ്. അമ്മയ്ക്ക് രണ്ട് കൈകളാണുളളത്. പക്ഷേ അമ്മ എന്നെ സംബന്ധിച്ചിടത്തോളം വിശ്വസനീയമായ കൈകളാണ്. ഞാന്‍ അതില്‍ വളരെ ആശ്വാസം കണ്ടെത്തുന്നു, കരീന കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3180/saif-told-kareena-kapoor-when-she-wanted-kids-frankly-kareena-kapoor)